നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവാദ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താരസംഘടന അമ്മയും സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ലുസിസിയും ചര്‍ച്ചയ്ക്ക്. നടന് ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ടു നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. നടിമാരുടെ രാജിയെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുക്കും.
Post Your Comments