ഉസ്താദ് ഹോട്ടല്‍, ഒരു പ്രേക്ഷകനും മറക്കാന്‍ കഴിയാത്ത പ്രണയത്തിന്റെയും രുചിയുടെയുമൊക്കെ കിസ്മത്ത് നിറച്ച മലയാള സിനിമ, അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ അഞ്ജലി മേനോന്‍ രചന നിര്‍വഹിച്ച ചിത്രം വാണിജ്യപരമായും നേട്ടമുണ്ടാക്കിയിരുന്നു, മഞ്ചാടിക്കുരു എന്ന മനോഹരമായ നൊസ്റ്റാള്‍ജിക് ചിത്രം പ്രേക്ഷകര്‍ക്കായി സമ്മാനിച്ച അഞ്ജലി മേനോന്‍ എന്ത് കൊണ്ടാകാം ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ അന്‍വറിനായി വിട്ടു നല്‍കിയത്. അതിന്റെ മറുപടി അഞ്ജലി മേനോന്‍ തന്നെ വ്യക്തമാക്കുന്നു.
ഇങ്ങനെയൊരു കഥ മനസ്സില്‍ ആലോചിച്ചപ്പോള്‍ താന്‍ മൂന്ന്‍ മാസം ഗര്‍ഭിണിയായിരുന്നു, അതിനാല്‍ സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ലായിരുന്നു, അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് എന്ന ഹ്രസ്വ ചിത്രം ഞാന്‍ കണ്ടിരുന്നു അത് എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തി. ഉസ്താദ് ഹോട്ടല്‍ വളരെ മനോഹരമായി തന്നെ അന്‍വര്‍ സ്ക്രീനിലെത്തിച്ചിട്ടുണ്ട്, അഞ്ജലി മേനോന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
മലയാളത്തിന്റെ അതുല്യ നടന്‍ തിലകന്റെ ഗംഭീര തിരിച്ചു വരവിനു കളമൊരുക്കിയ ചിത്രം കൂടിയായിരുന്നു ഉസ്താദ് ഹോട്ടല്‍.
Post Your Comments