മൂന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി മഞ്ജിമ വീണ്ടും മലയാളത്തിലേയ്ക്ക് എത്തുന്നു. ബാലതാരമായി ആരാധകരുടെ മനം നിറച്ച മഞ്ജിമ നിവിൻ പോളിയുടെ നായികയായി ‘ഒരു വടക്കൻ സെൽഫി’ യിലൂടെ നായികയായി തിരിച്ചെത്തി. ഈ വിജയചിത്രത്തിനു പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നുമവസരങ്ങള് തേടിയെത്തിയതോടെ മഞ്ജിമ അന്യഭാഷാ ചിത്രങ്ങളിലേയ്ക്ക് ചുവടുവച്ചു.
തമിഴ് സംവിധായകൻ ഗൗതം മേനോന്റെ ചിമ്പു നായകനായ ‘അച്ചം എൻപത് മടമയ്യടാ’യിലൂടെ തമിഴിലെത്തി. എന്നാല്‍ ആ സിനിമ പൂർത്തിയായപ്പോഴേക്കും, മഞ്ജിമ മലയാള സിനിമയെ ഉപേക്ഷിച്ചു എന്ന ഗോസിപ്പ് പ്രചരിച്ചു തുടങ്ങി. ആ വാർത്ത ശരിയല്ലായിരുന്നു. തനിക്കും വീട്ടുകാർക്കുമെല്ലാം മലയാള സിനിമതന്നെയാണിഷ്ടമെന്നു മഞ്ജിമ പറയുന്നു.
മഞ്ജിമയുടെ പുതിയ ചിത്രം ‘സംസം’. ‘ക്വീൻ’ എന്ന ഹിറ്റ് ഹിന്ദി ചിത്രത്തിന്റെ റീമേക്കാണിത്. നീലകണ്ഠ റെഡ്ഡിയാണു സംവിധാനം. സണ്ണി വെയ്ൻ നായകനാവുന്ന ഈ സിനിമ ഒക്ടോബറിൽ റിലീസാവും. ഒപ്പം, ഗൗതം കാർത്തിക് നായകനായ ‘ദേവറാട്ടം’ എന്ന തമിഴ് സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിങ് നടക്കുന്നു.
Post Your Comments