‘അമ്മ’ സംഘടനയില്‍ നിന്നും പുറത്തുവന്ന ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നതായി നടി രമ്യ നമ്പീശന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചതു കൊണ്ട് അവസരങ്ങള്‍ നഷ്ടമാകുന്നുവെന്ന് നടന് ജോയ് മാത്യു തുറന്നു പറയുന്നു.
താരസംഘടന ‘അമ്മ’യുടെ നിയമാവലി പൊളിച്ചെഴുതണമെന്നും ജോയ് മാത്യു പ്രമുഖ ടെലിവിഷന്‍ മാധ്യമത്തോട് പറഞ്ഞു. സംഘടനയില്‍ നിന്നു കൊണ്ട് സംഘടനയെ നേരെയാക്കുന്നതാണ് നല്ലതെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
Post Your Comments