മറ്റൊരു ഫ്രണ്ട്ഷിപ് ദിനം കൂടി. ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച സൗഹൃദങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ആകുമ്പോള്‍ മലയാളികള്‍ മറക്കാത്ത മനോഹരമായ കൂട്ടുകെട്ടുകള്‍ സമ്മാനിച്ച ചില ചിത്രങ്ങളെ പരിചയപ്പെടാം
നാടോടിക്കാറ്റ്
മലയാളികളുടെ എവര്‍ഗ്രീന്‍ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ശ്രീനിവാസന്‍. ജീവിതത്തിലും മികച്ച സൗഹൃദം പുലര്‍ത്തുന്ന ഇവരുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രങ്ങളാണ് നാടോടിക്കാറ്റിലെ ദാസനും വിജയനും. ഇവരെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു സൗഹൃദ ബന്ധം മലയാള സിനിമയ്ക്ക് പറയാനില്ല.
നമുക്കെന്താ വിജയാ ഈ ബുദ്ധി നേരത്തെ ഇല്ലാഞ്ഞത് എന്ന് ചോദിച്ചാല്‍, എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന മറുപടി മലയാളികളും വിശ്വസിക്കുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ഹിറ്റ് ചിത്രമായിരുന്നു.
ഇൻ ഹരിഹർ നഗർ
മലയാളത്തിലെ സൗഹൃദ ബന്ധങ്ങളുടെ കഥ പറയുമ്പോള്‍ ഒഴിച്ചുകൂടാത്തതാണ് ഹരിഹര്‍ നഗര്‍ സിനിമകള്‍. ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങള്‍ വന്നു. മൂന്നും പ്രേക്ഷകര്‍ ആസ്വദിച്ചു. തോമസുകുട്ടിയും ഗോവിന്ദന്‍കുട്ടിയും മഹാദേവനും അപ്പുക്കുട്ടനും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട കൂട്ടുകാരാണ്. സിദ്ദിഖ്-ലാല്‍ ആണ് ഈ താരങ്ങളുടെ സൃഷ്ടാക്കള്‍.
ഫ്രണ്ട്സ്
സിദ്ദിഖ് ഒരുക്കിയ ഫ്രണ്ട്സ് എന്ന ചിത്രവും ഫ്രണ്ട്ഷിപ്പിനെയാണ് പറയുന്നത്. മുകേഷ്, ജയറാം, ശ്രീനിവാസൻ എന്നിവരുടെ സൌഹ്രദമാണ് ചിത്രം പറയുന്നത്. ദിവ്യ ഉണ്ണിയും മീനയും നായികമാരായെത്തിയ ചിത്രം സൗഹൃദത്തിന്റെയും ബന്ധത്തിനെയും വിലയും മൂല്യവും വിളിച്ചു പറയുന്നതാണ്.
ദോസ്ത്
സൗഹൃദവും പ്രണയവും തന്നെയാണ് തുളസിദാസ് സംവിധാനം ചെയ്ത ദോസ്ത് എന്ന ചിത്രവും പറഞ്ഞത്. ഉദകൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ട് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ദിലീപും കുഞ്ചാക്കോ ബോബനുമാണ് ദോസ്ത്തായി എത്തിയത്.
നിറം
കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവർ പ്രധാനകഥാപാത്രമായി എത്തിയ നിറമെന്ന ക്യാമ്പസ് ചിത്രവും പങ്കുവച്ചത് ഫ്രണ്ട്ഷിപ് ആണ്.
ക്ലാസ്‌മേറ്റ്സ്
ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്സ് ഒരു ക്യാമ്പസ് ചിത്രമാണ്. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന സിനിമയിൽ പ്രഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവൻ തുടങ്ങിയവരാണ് അഭിനയിച്ചത്.
നോട്ട് ബുക്ക്
സ്കൂള്‍കാലത്തെ സൗഹൃദത്തെ മനോഹരമായി ആവിഷ്കരിച്ച ചിത്രമാണ് റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്ക്. നല്ലൊരു സന്ദേശം നൽകുന്ന ചിത്രത്തിൽ റോമ, പാർവതി തുടങ്ങിയവരാണ് അഭിനയിച്ചത്.
സീനിയേഴ്സ്
സൗഹൃദങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ കോമഡി ക്രൈം ത്രില്ലറാണ് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്‌സ്. ബിജു മേനോന്റെയും ജയറാമിന്റെയും മനോജ് കെ ജയന്റെയും കുഞ്ചാക്കോ ബോബന്റെയും കൂട്ടുകെട്ട് ശരിക്കും മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് പൂര്‍ണമായും സൗഹൃദ ബന്ധത്തിന്റെ കഥയാണ്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും. ഒരു കൂട്ടം നവാഗതരാണ് ചിത്രത്തിന് പിന്നീല്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അജുവിന്റെയും നിവിന്റെയുമൊക്കെ അരങ്ങേറ്റം എന്ന പ്രത്യേകതയുമുണ്ട്.
ബാംഗ്ലൂര്‍ഡെയ്സ്
മലയാളികള്‍ ആഗോഷമാക്കിയ യുവ താര നിരകള്‍ അണിനിരന്ന ചിത്രമാണ് അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ഡെയ്സ്. നസ്രിയ ഫഹദ്, ദുല്ഖര്‍, നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഈ ചിത്രവും പ്രണയത്തിനപ്പുറം സൗഹൃദത്തെയാണ് ആവിഷ്കരിച്ചത്.
Post Your Comments