ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള സിനിമ എപ്പോഴും സമൂഹത്തെയാണ് ആവിഷ്കരിക്കുക. ചരിത്രവര്‍ത്തമാനകാല സംഭവ വികാസങ്ങള്‍ ഭാവനയില്‍ ആവിഷ്കരിക്കുന്ന സിനിമയില്‍ പലപ്പോഴും സൗഹൃദങ്ങള്‍ പ്രമേയമാകാറുണ്ട്.
മാറുന്ന രാഷ്ട്രീയ കാലത്തും ജാതിമത വിവേചനങ്ങള്‍ക്കപ്പുറത്ത് നിന്ന് കൊണ്ട് മികച്ച സൗഹൃദം ആഘോഷിക്കുന്ന ഇടങ്ങളാണ് ക്യാമ്പസുകള്‍. യുവതലമുറയുടെ സ്വപ്നങ്ങളും വീണ്ടെടുപ്പുകളും നടക്കപ്പെടുന്ന ക്യാമ്പസിന്റെ മുഖം
അവതരിപ്പിച്ച ചിത്രമാണ് നാം.
ജെ.ടി.പി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് നാം. ക്യാംപസ് പശ്ചാത്തലത്തിൽ കഥപറയുന്ന സിനിമ താരനിര കൊണ്ട് സമ്പന്നമാണ്. മുഴുനീള
ക്യാംപസ് ചിത്രമായിട്ടുകൂടി പതിവ് ക്യാംപസ് പ്രണയങ്ങളും മരംചുറ്റി പ്രേമവും മാറ്റിനിർത്തുന്നിടത്താണ് ‘നാം’ വ്യത്യസ്തമാകുന്നത്. പുതുതലമുറയിലെ യുവതാരനിരയ്ക്കൊപ്പം സീനിയർ താരങ്ങളും, അതിഥിവേഷത്തിൽ
ശ്രദ്ധേയരായ താരങ്ങളും അണിനിരക്കുന്ന ചിത്രം മികച്ച ഒരു എന്റർടെയിനറാണ്.
ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടെങ്കിലും കാലാന്തരത്തിൽ ക്യാംപസിനും ക്ളാസ് മുറിക്കും അകത്ത് തളച്ചിടപ്പെടാത്ത സൗഹൃദം എല്ലാവർക്കുമിടയിൽ രൂപപ്പെടുന്നതിനെക്കുറിച്ചും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു ദുരന്തം
അവര്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വൈകാരിക ഭാവങ്ങളും മനോഹരമായി ആവിഷ്കരിക്കുന്ന ചിത്രമാണ് നാം. ശബരീഷ് വർമ്മയാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം
നല്‍കിയിരിക്കുന്ന ഗാനങ്ങൾ വളരെപ്പെട്ടന്നു തന്നെ യുവതലമുരയ്ക്കിടയില് ഹരമായി മാറി.
രാഹുല്‍ മാധവ്, ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, സൈജു കുറുപ്പ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ ഗൗതം വാസുദേവ മേനോൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ അതിഥിവേഷത്തിൽ എത്തുന്നു.
Post Your Comments