താര പ്രണയം എന്നും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയാണ്. ബോളിവുഡിലെ സൂപ്പര്‍ പ്രണയ ജോഡികളാണ് രണ്‍വീര്‍ സിങ്ങും നടി ദീപിക പദുക്കോണും. ഇരുവരും കൈകോര്‍ത്തു നടന്നുപോകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫ്ളോറിഡയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ഒരു ആരാധികയാണ് ഈ വീഡിയോ പകര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ വീഡിയോ പകര്‍ത്തിയതിന് താരങ്ങള്‍ തന്നെ കൈയേറ്റം ചെയ്തെന്ന ആരോപണവുമായി ആരാധിക സൈനബ് ഖാന് രംഗത്തെത്തി.
തിരക്കേറിയ തെരുവിലൂടെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിച്ചു നടന്നുപോകുന്ന താരങ്ങളുടെ വീഡിയോ ആണ് സൈനബ് പകര്‍ത്തിയത്. ഇത് കണ്ട് ദീപിക ഇവരുടെ അടുത്തേക്ക് വരുന്നതുവരെയാണ് വീഡിയോയിലുള്ളത്. സൈനബ് പകര്‍ത്തിയ വീഡിയോ ഒരു ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് താഴെ വന്നാണ് താരങ്ങള്‍ തന്നെ ആക്രമിച്ചതായി സൈനബ് കമന്റിട്ടത്. ”ഞാനാണ് ഈ വിഡിയോ പകര്‍ത്തിയത്. അതിന് അവരെന്നെ ആക്രമിച്ചു, അപമര്യാദയായി പെരുമാറി. അവര്‍ക്ക് ഒരു ആരാധികയെ നഷ്ടമായി.” എന്നായിരുന്നു സൈനബിന്റെ കമന്റ്.
Post Your Comments