BollywoodCinemaGeneral

മോശം വിവാഹ ബന്ധത്തിൽ നിന്ന് രക്ഷപ്പെട്ടു; സഹപ്രവര്‍ത്തകരുടെ ക്രൂരമായ മനോഭാവത്തെ ക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

വിവാഹ മോചനത്തോടെ ജീവിതത്തിലെ പ്രതീക്ഷകള്‍ അസ്തമിച്ചതായി നടി ദൽജീത്ത് കൗർ. ഗാർഹിക പീഡനത്തെത്തുടർന്നു മോശം വിവാഹ ബന്ധത്തിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനുപകരം ആത്മഹത്യ ചെയ്യാനാണ് സമൂഹം പ്രോത്സാഹിപ്പിച്ചതെന്നും നടി ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

ഗാർഹിക പീഡനം ആരോപിച്ച് ഷലീൻ ഭാനോട്ടിൽനിന്നു വിവാഹമോചനം നേടിയ ദൽജീത്ത് സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരമാണ്. ഇനിയും തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് മനസിലായപ്പോളാണ് താൻ മകനോടൊപ്പം വിവാഹ ബന്ധത്തില്‍ നിന്നു പുറത്തുവന്നതെന്നും കൌര്‍ വ്യക്തമാക്കി. വ്യക്തിജീവിതത്തിലെ തകർച്ചയെക്കാൾ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ക്രൂരമായ മനോഭാവമാണ് തന്നെ വേദനിപ്പിച്ചതെന്നാണ് ദൽജീത്തിന്റെ തുറന്നുപറച്ചിൽ. വി പല സ്ത്രീകളും അതിശയത്തോടെ ചോദിച്ചു: മകനെ ഒറ്റയ്ക്കു വളർത്താനോ ? പുരുഷൻമാർ നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കും. മകനൊപ്പം നിങ്ങളെ സ്വീകരിക്കാൻ ആരും തയാറാകില്ല. ജീവിതം അവസാനിച്ചു. ഇനി ആത്മഹത്യ ചെയ്യൂ എന്നാണു പലരും പറയാതെ പറഞ്ഞതെന്നും ദൽജീത്ത് പറയുന്നു.

shortlink

Post Your Comments


Back to top button