CinemaGeneralMollywoodNEWS

സന്തോഷമെന്തെന്ന് അവളറിഞ്ഞിട്ടില്ല..ആരും അവളെ ചേര്‍ത്തു നിര്‍ത്തി സ്നേഹിച്ചില്ല; അമ്പിളിയെക്കുറിച്ച് ഭാഗ്യലക്ഷ്മി

സിനിമാ മേഖലയില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നവരാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു പിടി നായികമാരുടെ ശബ്ദമായി നിറഞ്ഞു നിന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റായ അമ്പിളി കഴിഞ്ഞ ദിവസം അന്തരിച്ചു. സഹപ്രവര്‍ത്തകയായ അമ്പിളിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു നദിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

മോനിഷക്ക് നഖക്ഷതം എന്ന സിനിമക്ക് ഊര്‍വശി അവാര്‍ഡ് കിട്ടിയപ്പോള്‍ ആരും അമ്ബിളിയെ ഓര്‍ത്തില്ലെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി അര്‍ഹിച്ച അംഗീകാരങ്ങളൊന്നും അവര്‍ക്ക് ലഭിച്ചില്ലെന്നും അതില്‍ അവര്‍ പരിഭവം പ്രകടിപ്പിച്ചില്ലെന്നും പറഞ്ഞു. കന്നത്തില്‍ മുത്തമിട്ടാല്‍, ഇംഗ്ലിഷ് വിംഗ്ലിഷ്, കഹാനി തുടങ്ങി ഒട്ടേറെ അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയപ്പോള്‍ നായികമാര്‍ക്കു ശബ്ദം നല്‍കിയത് അമ്ബിളിയായിരുന്നു. നൂറോളം ചിത്രങ്ങള്‍ക്കായി ശബ്ദം നല്‍കിയെങ്കിലും ഒരു സ്വകാര്യ ചാനലിന്റെ പുരസ്‌കാരം മാത്രമാണു അമ്ബിളിയെ തേടിയെത്തിയത്. ഇരുപത്തിരണ്ടോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ടിസ്റ്റായ ചന്ദ്രമോഹന്‍ ഭര്‍ത്താവാണ്. വൃന്ദ, വിദ്യ എന്നിവരാണ് മക്കള്‍.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അമ്പിളി പോയി.
നാല്പത് വര്‍ഷത്തെ സൗഹൃദം..ആദ്യമായി കാണുമ്ബോള്‍ അവള്‍ക്ക് എട്ട് വയസ്സ് കാണും.എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സിന് ഇളയവള്‍.ആ പ്രായത്തിലും അനായാസേന ഡബ് ചെയ്യുന്ന അവളെ അസൂയയോടെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. 17 18 വയസ്സുളളപ്പോള്‍ ബേബി ശാലിനിക്കും മറ്റുളള ചെറിയ കുട്ടികള്‍ക്കും അവള്‍ ശബ്ദം നല്‍കി..ശാലിനി നായികയായപ്പോഴും മോനിഷക്കും മലയാളത്തിലെ മുന്‍ നിര നായികമാര്‍ക്കും അവള്‍ ശബ്ദം നല്‍കി.മോനിഷക്ക് നഖക്ഷതം എന്ന സിനിമക്ക് ഊര്‍വശി അവാര്‍ഡ് കിട്ടിയപ്പോള്‍ ആരും അമ്ബിളിയെ ഓര്‍ത്തില്ല.
ഒരു പുരസ്കാരവും അവള്‍ക്ക് ലഭിച്ചില്ല.അതിനവള്‍ക്ക് പരിഭവമോ പരാതിയോ ഒന്നും ഇല്ലായിരുന്നു.. സിനിമയില്‍ ഡബിങ് അവസരം കുറഞ്ഞപ്പോള്‍ അവള്‍ മൊഴിമാറ്റ സിനിമകള്‍്ക്ക് സംഭാഷണം എഴുതി. സീരിയലുകള്‍ക്ക് ശബ്ദം നല്‍കി.
ഇംഗ്ലീഷ് വിംഗ്ളിഷ് ,കഹാനി എല്ലാം അവളെഴുതിയതാണ്..അദ്ധ്വാനിക്കാന്‍ മാത്രമേ അവള്‍ക്കറിയൂ..സന്തോഷമെന്തെന്ന് അവളറിഞ്ഞിട്ടില്ല..ആരും അവളെ ചേര്‍ത്തു നിര്‍ത്തി സ്നേഹിച്ചില്ല..ഒടുവില്‍ മക്കളുടെ സ്നേഹം ആസ്വദിക്കാന്‍ തുടങ്ങിയ സമയത്ത് മരണം വന്ന് അവളെ കൊണ്ടുപോയി..I miss you AMBILY..I LOVE YOU SO MUCH..

shortlink

Related Articles

Post Your Comments


Back to top button