ബോളിവുഡിലെ പ്രമുഖ താരം അമിതാഭ് ബച്ചന് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരമായിരുന്നു. പർവീൻ ബാബി, നടി രേഖ തുടങ്ങിവരുമായി അമിതാഭിന് ബന്ധമുണ്ടായിരുന്നതായി കഥകള്‍ പ്രചരിച്ചിരുന്നു. നടി രേഖയുമായി രഹസ്യ വിവാഹം വരെ നടന്നിരുന്നതായി വാര്‍ത്തകള്‍ വന്നു. ബോളിവുഡില്‍ വളരെ വിവാദമായ അഭിമുഖങ്ങള്‍ നടത്തിയ വ്യക്തിയാണ് കരണ്‍ ഥാപ്പര്‍. അമിതാഭുമായുള്ള ഒരു അഭിമുഖത്തിന്റെ ഓര്‍മ്മകള്‍ ഡവിൾസ് അഡ്വേക്കേറ്റ്: ദ് അൺടോൾഡ് സ്റ്റോറി’ എന്ന തന്റെ പുസ്തകത്തിൽ തുറന്നു പറയുന്നു.
ഒരിക്കല്‍ അഭിമുഖത്തിനിടയില്‍ സഹതാരങ്ങളുമായുള്ള ഗോസിപ്പിനെക്കുരിച്ചു ചോദിച്ചു.. ”പർവീൻ ബാബിയുമായി താങ്കൾക്കു ബന്ധമുണ്ടെന്നു കേൾക്കുന്നു, ശരിയാണോ ? ഇത്തരം വാർത്തകൾ താനും കേട്ടിട്ടുണ്ട്. എന്നാൽ അതിൽ സത്യമില്ല എന്നായിരുന്നു ബച്ചന്റെ ആദ്യ പ്രതികരണം. അപ്പോൾ രേഖയുമായി എന്ന ചോദ്യത്തിനും ഇല്ല, ഒരിക്കലുമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. അഭിമുഖത്തിനൊടുവിൽ തന്നോടും സംഘത്തോടും ഉച്ചയൂണ് കഴിക്കാൻ അമിതാഭ് നിർബന്ധിച്ചു. തുടര്‍ന്ന് അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍ ആയിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ”ഒരു അഗ്നി പർവതം പൊട്ടിത്തെറിക്കുന്നതു പോലെ ബച്ചൻ രോഷാകുലനായി. തനിക്കൊന്നും മനസിലായില്ല. ജയ വീണ്ടും ബച്ചനു ഭക്ഷണം വിളമ്പിക്കൊടുക്കാൻ തുനിഞ്ഞപ്പോൾ ബച്ചൻ തട്ടിമാറ്റി. നിങ്ങൾക്കറിയില്ലേ, ഞാൻ ഒരിക്കലും ചോറ് കഴിക്കാറില്ലെന്ന്. എനിക്കിഷ്ടമില്ലാത്തത് എന്തിനാണ് തരുന്നത് ? ദേഷ്യത്തോടെ ബച്ചൻ ചോദിച്ചു. രംഗം കണ്ട് ചാനൽ അണിയറ പ്രവർത്തകരും ബച്ചന്റെ മക്കളും സ്തംബ്ധരായി.”
ബച്ചന്റെ പ്രതികരണം തന്റെ ചോദ്യങ്ങളിൽ പ്രകോപിതനായിട്ടാണെന്നു തനിക്കു മനസിലായതായി കരൺ ഥാപ്പർ കുറിക്കുന്നു
Post Your Comments