CinemaGeneralMollywood

ജയറാമിനുവേണ്ടി ഒരുക്കിയ തിരക്കഥ; പക്ഷെ നായകന്‍ ശ്രീനിവാസന്‍!!!

മലയാളത്തിന്റെ ഹിറ്റ്‌ സംവിധായകന്‍ കമലും നടന്‍ ജയറാമും പത്തിലധികം ചിത്രങ്ങള്‍ക്കായി ഒരുമിച്ചിട്ടുണ്ട്. ജയറാമിന്‍റെ കരിയറിനെ ജനകീയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് ‘ കമല്‍ ചിത്രങ്ങള്‍ വഹിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. ‘ഉണ്ണികൃഷ്ണന്‍റെ ആദ്യത്തെ ക്രിസ്മസ്’ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഈ കൂട്ടുകെട്ടില്‍ ജനിച്ച ‘പെരുവണ്ണാവണ്ണാപുരത്തെ വിശേഷങ്ങള്‍ ‘എന്ന ചിത്രമാണ് ജയറാമിനെ തിരക്കുള്ള താരമാക്കി മാറ്റുന്നത്.

പെരുവണ്ണാവണ്ണാപുരത്തെ വിശേഷങ്ങള്‍ക്ക് ശേഷം കമലും ജയറാമും ഒരുമിച്ച ‘പ്രാദേശിക വാര്‍ത്തകള്‍ ‘വലിയ വിജയം നേടിയിരുന്നില്ല. എങ്കിലും, കമല്‍ ജയറാം ടീമിന്‍റെ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായിരുന്നു. ജയറാമിന്റെ സമയം ഉണ്ട്. പക്ഷേ, കഥയില്ല. അത്തരം ഒരു പ്രശ്നത്തില്‍പ്പെട്ടു നടക്കുകയായിരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീനിവാസനെ കമല്‍ കണ്ടുമുട്ടുന്നത് . തിരക്കുള്ള തിരക്കഥാകൃത്തായി ശ്രീനിവാസന്‍ മാറിയെങ്കിലും അന്നോളം.കമലിന് വേണ്ടി ശ്രീനി കഥ എഴുതിയിരുന്നില്ല.

ജയറാമിന്‍റെ ഓപണ്‍ ഡേറ്റ് കൈവശമുള്ളതും നിലവില്‍ കഥയൊന്നും ശരിയാകാത്ത കാര്യവും കമല്‍ ശ്രീനിവാസനോട് സൂചിപ്പിച്ചു.കൂട്ടത്തില്‍ തനിക്ക് വേണ്ടി ഒരു കഥ എഴുതിതരാനും കമല്‍ ശ്രീനിയോട്‌ ആവശ്യപെട്ടു. അങ്ങനെയാണ് ശ്രീനിവാസന്‍ കമല്‍ കൂട്ട് കെട്ടിലെ ആദ്യത്തെ ചിത്രമായ ‘പാവം പാവം രാജകുമാരന്‍ ‘സംഭവിക്കുന്നത്. പക്ഷേ, ആ ജയറാമിന് വേണ്ടി എഴുതിയ ചിത്രത്തില്‍ നായകനായത് ശ്രീനിവാസനും.

കടപ്പാട് : മെട്രോമാറ്റിനി

shortlink

Related Articles

Post Your Comments


Back to top button