GeneralNEWS

വിവാദങ്ങള്‍ക്ക് വിരാമം; പേരിടല്‍ പെരുമയില്‍ ‘ഉപ്പും മുളകും’

സംവിധായകന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ‘ഉപ്പും മുളകും’ എന്ന ടെലിവിഷന്‍ സീരിയല്‍ പുതിയ സംവിധായകനിലൂടെ വീണ്ടും ജനപ്രീതി വര്‍ധിപ്പിക്കുകയാണ്. ബാലുവിന്റെ കുടുംബത്തിലേക്ക് പുതിയതായി എത്തിയ കുഞ്ഞു അതിഥിക്ക് പേരിടുന്ന തിരക്കിലാണ് ‘ഉപ്പും മുളകും’ ഫാമിലി. ബാലുവിന്റെ അളിയനായ ശ്രീക്കുട്ടന്‍ രംഗ പ്രവേശം ചെയ്തതോടെ സീരിയല്‍ അതിന്റെ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്,

ശ്രീക്കുട്ടന്‍ കുഞ്ഞിനു ‘ജാനകി’ എന്ന പേരാണ് നിര്‍ദ്ദേശിച്ചത്, എന്നാല്‍ അമ്മ നീലു കണ്ടെത്തിയ പേരാണ് ഉപ്പും മുളകിലെ പുതിയ അതിഥിയ്ക്ക് നല്‍കിയിരിക്കുന്നത്. ‘പാര്‍വതി’ എന്ന പേരാണ് കുഞ്ഞുവാവയ്ക്കായി അമ്മ നീലു കണ്ടെത്തിയത്. ‘പാറു’ എന്നാണ് വീട്ടിലെ വിളിപ്പേര്.

കുഞ്ഞിനു പേരിടുന്നതിനായി അച്ഛനായ ബാലു ഒരു മത്സരം തന്നെ സംഘടിപ്പിച്ചിരുന്നു. ആയിരം രൂപയായിരുന്നു സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. പുതിയ അതിഥിയുടെ വരവില്‍ സന്തോഷകരമായ ജീവിതവുമായി ബാലുവും കുടുംബവും മിനിസ്ക്രീന്‍ പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് മലയാള ടെലിവിഷന്‍ സീരിയലിലെ ഏറ്റവും ജനപ്രീതിയുള്ള പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’.

shortlink

Related Articles

Post Your Comments


Back to top button