നടി അപര്‍ണ ഗോപിനാഥ് മമ്മൂട്ടിയെക്കുറിച്ച് പങ്കുവെച്ചപ്പോള്‍ ദുല്‍ഖറിനെക്കുറിച്ച് സംസാരിച്ച് നടി പാര്‍വതിയും ഒപ്പത്തിനൊപ്പം നിന്നു. ഒരു പരിപാടിയുടെ ടാസ്കിന്റെ ഭാഗമായിട്ടാണ് ഇരുവരും മമ്മൂട്ടി, ദുല്‍ഖര്‍ തുടങ്ങിയവരെക്കുറിച്ച് വാതോരാതെ സംസാരിച്ചത്. ലോട്ടെടുത്തപ്പോള്‍ അപര്‍ണയ്ക്ക് മമ്മൂട്ടിയെയും പാര്‍വതിയ്ക്ക് ദുല്‍ഖറിനെയും ലഭിച്ചു. ഷോയുടെ ഭാഗമായി പിന്നീടു ഇവരെക്കുറിച്ച് സംസാരിക്കുകയായിരുന്നു രണ്ടു നടിമാരുടെയും ദൗത്യം, ഇരുവരും അത് മനോഹരമാക്കുകയും ചെയ്തു.
മമ്മൂട്ടി സാര്‍ ഏറെ പരിചയ സമ്പന്നനാണ്, അത് കൊണ്ട് തന്നെ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആളായിട്ടില്ല. വളരെ കൂളായ മനുഷ്യനാണ് മമ്മൂട്ടി സാര്‍, മമ്മൂട്ടി എന്നതിലുപരി ദുല്‍ഖറിന്റെ അച്ഛനായിട്ടാണ് അദ്ദേഹത്തെ ഞാന്‍ കണ്ടത്. ‘മുന്നറിയിപ്പ്’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ എന്നെ വളരെ കൂളാക്കിയെടുത്തു അദ്ദേഹം. മമ്മൂട്ടി സാറിനെ പോലെ ഒരു സീനിയര്‍ അഭിനേതാവുമായി അഭിനയിക്കുമ്പോള്‍ ഉള്ളിലൊരു ഭയം ജനിക്കും, എന്നാല്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ അതൊക്കെ ഇല്ലാതാക്കി, ശേഷം ഒരു ടെന്‍ഷനും ഇല്ലാതെ മമ്മൂട്ടി സാറുമായി എനിക്ക് അഭിനയിക്കാന്‍ സാധിച്ചു അപര്‍ണ പറയുന്നു.ഒട്ടും വിട്ടു കൊടുക്കാതെ പാര്‍വതിയും തന്റെ ഊഴം ഭംഗിയാക്കി.
‘താര ജാഡയില്ലാത്ത ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ സ്റ്റാര്‍ ആയി കഴിഞ്ഞാല്‍ ചിലര്‍ പ്രതീക്ഷിക്കുന്ന ഈ ഞാനെന്ന ഭാവം, ജാഡ ഇതൊന്നും ദുല്‍ഖറിനില്ല. വളരെ കൂളായുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. ഞാന്‍ സെറ്റില്‍ ഇരിക്കുമ്പോള്‍ വളരെ ശാന്തനായി കൂളായി യാതൊരു ബാധ്യതയുമില്ലാതെ കളിച്ച് ചിരിച്ച് രസിപ്പിച്ച് ദുല്‍ഖര്‍ നടക്കും’. പാര്‍വതി പങ്കുവെയ്ക്കുന്നു.
Post Your Comments