സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം കീകി ഡാന്‍സ് ചലഞ്ച് ആണ്. സാഹസികത നിറഞ്ഞ ഈ ഡാന്‍സ് കാരണം വലഞ്ഞിരിക്കുകയാണ് പോലീസ്. പലയിടങ്ങളിലും കീകി ഡാന്‍സ് ചലഞ്ചിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഒടുവിലായി ഇന്ത്യയില്‍ ബംഗളുരു പൊലീസാണ് കീകിയെ വിലക്കിയിരിക്കുന്നത്.
കീകി തരംഗമായി തുടങ്ങുന്ന സമയത്ത് കന്നഡ സിനിമാ താരം നിവേദിത ഗൗഡനിവേദിത ഈ ചലഞ്ച് ഏറ്റെടുക്കുകയും ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ താരത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബാംഗ്ലൂര്‍ പൊലീസ് കീകി നിരോധിച്ചത് താന്‍ അറിഞ്ഞില്ലെന്നും വിലക്കിനെ കുറിച്ച് മനസ്സിലായതോടെ വീഡിയോ പിന്‍വലിച്ചുവെന്നും വ്യക്തമാക്കിയ നിവേദിത ആരും കീകി ചലഞ്ച് ഏറ്റെടുക്കരുതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. കീകി ഡാന്‍സ് ചലഞ്ച് ഏറ്റെടുത്തതിന്റെ പേരില്‍ ഒരു കന്നഡ ആക്ടിവിസ്റ്റ് നിവേദിതയ്ക്കെതിരെ പരാതി നല്‍കിയതായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments