BollywoodGeneralNEWS

അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്‍റെ ഭാര്യയോട് പൊട്ടിത്തെറിച്ചു; വെളിപ്പെടുത്തലുമായി കരണ്‍ ഥാപ്പര്‍

മാധ്യമ പ്രവര്‍ത്തന രംഗത്ത് തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കരണ്‍ ഥാപ്പര്‍ ബോളിവുഡ് താരം അമിതാബ് ബച്ചനെ അഭിമുഖം ചെയ്തതുമായി ബന്ധപ്പെട്ടു ചില സത്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. ‘ഡെവിള്‍സ് അഡ്വക്കേറ്റ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് കരണ്‍ ഥാപ്പര്‍ വിശദമായി കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്.

ഒരിക്കല്‍ അമിതാബ് ബച്ചനെ അഭിമുഖം ചെയ്തപ്പോള്‍ താന്‍ രേഖയെക്കുറിച്ചും, പര്‍വീണ്‍ ബാബിയെക്കുറിച്ചും ചോദിച്ചു, തുടര്‍ന്ന് നിങ്ങളുടെ ഭര്‍ത്താവില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ? എന്ന് ബിഗ്ബിയുടെ പത്നി ജയയോടും ചോദിച്ചു. അദ്ദേഹത്തെ ഞാന്‍ എന്തിനു വിശ്വസിക്കാതിരിക്കണം എന്നായിരുന്നു ജയയുടെ മറുപടി, നാല്‍പ്പത് മിനിറ്റ് നീണ്ട അഭിമുഖ പരിപാടിയ്ക്ക് ശേഷം ഞങ്ങള്‍ ഭക്ഷണം കഴിക്കാനിരുന്നു. അഭിമുഖത്തില്‍ കണ്ട അമിതാബ് ബച്ചനെ ആയിരുന്നില്ല പിന്നീടു അവിടെ കണ്ടത് ഭാര്യ ജയയോട് അഗ്നിപര്‍വതം പൊട്ടി തെറിക്കുന്നത് പോലെയുള്ള രോഷാകുലനായ അമിതാബ് ബച്ചനെയാണ് അന്നവിടെ കാണാനായത്, സത്യത്തില്‍ ആ ദേഷ്യം ജയയോട് ആയിരുന്നില്ല അഭിമുഖം ചെയ്യാനെത്തിയ എന്നോടായിരുന്നു- കരണ്‍ ഥാപ്പര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button