സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമാക്കി മറ്റൊരു നടി കൂടി, സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ നിലപാടുകള്‍ അറിയിച്ചും, വ്യത്യസ്ത സിനിമകളിലൂടെയും ശ്രദ്ധേയായ നടി കനി കുസൃതിയാണ് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
‘അഡ്ജസ്റ്റ്‌മെന്റിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ അവസരം നഷ്ടമായെന്നും കനി പറയുന്നു. ആദ്യം സിനിമയെക്കുറിച്ചാണ് പറയുക പതുക്കെയാണ് അവര്‍ കാര്യത്തിലേക്ക് കടക്കുകയെന്നും കനി വ്യക്തമാക്കി.
ഒരു സിനിമയില്‍ നായികായി കാസ്റ്റ് ചെയ്തിരുന്നു രാത്രിയായപ്പോള്‍ മൊബൈലിലേക്ക് മെസ്സേജുകള്‍ വരാന്‍ തുടങ്ങി, സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ പത്തുമണിക്ക് സംസാരിക്കാമെന്ന് പറഞ്ഞു. രാത്രിയുളള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ കോളുമില്ല, സിനിമയുമില്ല, പിന്നെ ആ വേഷം ചെയ്തത് മറ്റൊരു നടിയാണ്’. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കനിയുടെ തുറന്നു പറച്ചില്‍.
Post Your Comments