
ബോളിവുഡ് നടിയെ വെള്ളം കുടിപ്പിച്ച് ദുല്‍ഖര്‍ സല്മാന്. മലയാളം വശമില്ലാത്ത ബോളിവുഡ് താരം മിഥില പാല്ക്കറിനാണ് മമ്മൂട്ടിയുടെ ഡയലോഗുകള്‍ നല്കി ദുല്‍ഖര്‍ സല്മാന് പണി കൊടുത്തത്. സൂം ടിവിയുടെ ഒരു പ്രോഗ്രാമിനിടെയാണ് മമ്മൂട്ടിയുടെ ഡയലോഗുകള്‍ പറയാനായി മിഥില കഷ്ടപ്പെട്ടത്. മലയാളത്തിലേയും മറാത്തിയിലേയും ഡയലോഗുകള്‍ പരസ്പരം കൈമാറി പറയുക എന്നതായിരുന്നു ചലഞ്ച്. മറാത്തി ഡയലോഗുകള്‍ വളരെ ഭംഗിയായി പറഞ്ഞ ദുല്‍ഖര്‍ ഷോയുടെ താരമായി.
ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാനില്‍ മിഥില പാല്ക്കര് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആകാശ് ഖുറാന സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് റോണി സ്ക്രൂവാലയാണ്. ദുല്‍ഖറിന് പുറമേ ഇര്ഫാന് ഖാന് ആണ് ചിത്രത്തിലെ മറ്റൊരു പ്രമുഖ താരം.
Post Your Comments