
അകാലത്തില്‍ വിട്ടു പിരിഞ്ഞ ഗായികയും നര്‍ത്തകിയുമായ മഞ്ജുഷയെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായകന്‍ സന്നിധാനന്ദൻ. തനിക്ക് സഹോദരിയെ പോലെയായിരുന്ന മഞ്ജുഷയുമായുള്ള അടുപ്പത്തെക്കുറിച്ചു സന്നിധാനന്ദന്റെ വാക്കുകള്‍ ഇങ്ങനെ…
നര്‍ത്തകിയായും ഗായികയായും അറിയപ്പെടുന്ന ചുരുക്കം ചിലരിൽ ഒരാളാണ് മഞ്ജുഷ. കലയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ്. നിരവധി ശിഷ്യസമ്പത്തുള്ളയാളാണ്. സിനിമയിൽ നിന്നൊക്കെ ഒരുപാട് ഓഫറുകൾ മഞ്ജുഷയെ തേടിയെത്തിയിട്ടുണ്ട്. പക്ഷെ അത്തരം ഗ്ലാമറുകളിലൊന്നും ഭ്രമിക്കാതെ ഇത്രയും കാലം സംഗീതവും നൃത്തവും തപസ്യപോലെ കൊണ്ടുനടന്ന വ്യക്തിയാണ്. എന്നാല്‍ പാട്ടിനേക്കാളും നൃത്തത്തേക്കാളും എന്നെ ആകർഷിച്ചിട്ടുള്ളത് മഞ്ജുഷയുടെ പെരുമാറ്റവും കൃത്യനിഷ്ഠയുമാണ്. ബജറ്റ് കുറവുള്ള പരിപാടികൾക്ക് മഞ്ജുഷയും അമ്മയും കൂടി ട്രെയിനിലോ ബസിലോ കൃത്യസമയത്ത് എത്തും. കാറില്ലെങ്കിൽ വരില്ല, ഇത്ര ബജറ്റ് വേണം തുടങ്ങിയ നിബന്ധനയോ വാശിയോ ഒന്നുമില്ലായിരുന്നു. കാറൊന്നും വേണ്ട ചേട്ടാ ഞാനും അമ്മയും കൂടി എത്തിയേക്കാം എന്നേ പറയാറൂള്ളൂ. കാറിലെത്തുന്നവരേക്കാൾ കൃത്യനിഷ്ഠയോടെ അവൾ എത്തിയിരുന്നു
വാർധക്യസഹജമായ രോഗംമൂലമുള്ള മരണമായിരുന്നെങ്കിൽ സങ്കടത്തിന്റെ ആഴം കുറയുമായിരുന്നു. ഇതുപക്ഷെ അവൾ ജീവിച്ച് തുടങ്ങിയിട്ടല്ലേ ഉള്ളൂ. കുഞ്ഞിന് ഒരുവയസുമാത്രമാണ് പ്രായം. അവർക്ക് ഇനി ആരുണ്ട്?– വികാരഭരിതനായി സന്നിധാനന്ദൻ.
കടപ്പാട് മനോരമ
Post Your Comments