താരസംഘടനയായ അമ്മയുടെ വിവാദങ്ങളെ മുന്‍നിര്‍ത്തി യുവ നടന് നിവിന്‍ പോളി തന്റെ നിലപാട് വിശദീകരിച്ചു. അമ്മയിലെ ഒരംഗം എന്ന നിലയില്‍ സംഘന എടുത്ത തീരുമാനത്തെ മാനിക്കുന്നതായി നിവിന്‍ പോളി അറിയിച്ചു. അമ്മയിലേക്ക് നടന് ദിലീപിനെ തിരിച്ചെടുത്തതും തുടര്‍ന്ന് നാല് നടിമാര്‍ രാജിവേച്ചതിന്റെയും പശ്ചാത്തലത്തിലായിരുന്നു നിവിന്‍ പോളി മറുപടി നല്‍കിയത്, അമ്മയിലെ എക്സിക്യുട്ടീവ് അംഗമല്ലാത്തതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിവിന്‍ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം.
Post Your Comments