സൂപ്പര്‍ താരങ്ങളുടെ ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് നടന് ഇന്ദ്രന്‍സ്, ഫാന്‍സ് പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാട്ടുന്നുവെന്നാണ് ഇന്ദ്രന്‍സിന്റെ വിമര്‍ശനം. മമ്മൂട്ടിയും, മോഹന്‍ലാലും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും ആരാധകരോട് പണിയെടുക്കാനും പഠിക്കാനും പറയണമെന്ന് ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കസബ’ വിവാദത്തില്‍ പാര്‍വതിയെ ആക്രമിച്ചതും, മോഹന്‍ലാലിനെതിരെ രംഗത്ത് വന്ന ഡോക്ടര്‍ ബിജുവിനെതിരെയുള്ള ആരാധക ആക്രമണവും മുന്‍നിര്‍ത്തിയായിരുന്നു ഫാന്‍സ് പ്രവര്‍ത്തകരെ ഇന്ദ്രന്‍സ് വിമര്‍ശിച്ചത്.
Post Your Comments