CinemaGeneralLatest NewsMollywood

കൂടുതൽ വിശദീകരിക്കാനും വിവാദമുണ്ടാക്കാനും ഞാനില്ല; മഞ്ജു വാര്യര്‍

വിവാദങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മഞ്ജുവാര്യര്‍. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് പ്രതിക്കൂട്ടില്‍ ആയപ്പോഴും അവള്‍ക്കൊപ്പം നിലകൊണ്ട മഞ്ജു വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി. താര സംഘടനയായ അമ്മയിലെയ്ക്ക് ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജി വച്ച സംഭവത്തില്‍ മഞ്ജു പ്രതികരിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവളോടൊപ്പമാണോ എന്നതിൽ സംശയമിക്കേണ്ട കാര്യമേ ഇല്ലെന്ന് മഞ്ജു പറയുന്നു.

‘നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ. അത് എന്നും ആവർത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണെന്നു തോന്നിയിട്ടില്ല. അത് അവൾക്കറിയാം. എന്നെയും അവളെയും അടുത്തറിയുന്ന എല്ലാവർക്കും അറിയാം. ഞങ്ങളുടേത് ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിനു മുമ്പുള്ള ഹൃദയബന്ധമാണ്. അത് എന്നും ഉണ്ടാകും. എനിക്കു ഇക്കാര്യത്തിൽ പറയാനുള്ളതു നേരത്തെ പറഞ്ഞു. ഇനി കൂടുതൽ വിശദീകരിക്കാനും വിവാദമുണ്ടാക്കാനും ഞാനില്ല.’ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button