ഗൗതം മേനോനുമായുള്ള വാക്ക് തര്‍ക്കം; കൂടുതല്‍ വിശദീകരണം നല്‍കി കാര്‍ത്തിക് നരേന്‍

‘നരകാസുരന്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളില്‍ കൂടുതല്‍ വിശദീകരണം നല്‍കി ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് നരേന്‍. ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരുന്ന ഹിറ്റ്‌ മേക്കര്‍ ഗൗതം മേനോനുമായിട്ടായിരുന്നു കാര്‍ത്തിക് നരേന്‍റെ വാക്ക് തര്‍ക്കം. താനും ഗൗതം മേനോനും തമ്മില്‍ നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാര്‍ത്തിക്. സിനിമയുടെ ട്രെയിലര്‍ റിലീസ് ചടങ്ങിലായിരുന്നു കാര്‍ത്തികിന്റെ പ്രതികരണം.

‘നരകാസുരന്‍’ എന്ന സിനിമ നിര്‍മ്മിക്കാനിരുന്ന ഗൗതം മേനോന്‍ ചില സാമ്പത്തിക തര്‍ക്കങ്ങളുടെ പേരില്‍ വിടുകയായിരുന്നു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ പരിഗണനയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി.

ഗൗതം മേനോന്‍റെ നിര്‍മാണ കമ്പനിയായ ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്‌സാണ് നരകാസുരന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നത്. അരവിന്ദ് സ്വാമിയ്ക്ക് ഗൗതം മേനോന്‍ പണം നല്‍കിയില്ലെന്നും, അദ്ദേഹം സംവിധാനം ചെയ്യുന്ന ‘എന്നൈ നോക്കി പായും തോട്ടെ’, ധ്രുവനച്ചത്തിരം എന്നീ സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് പണം ചെലവാക്കുന്നതെന്നും കാര്‍ത്തിക് ആരോപിച്ചിരുന്നു

Share
Leave a Comment