സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് മാത്രം ശബ്ദമുയര്‍ത്തുന്ന ഫെമിനിസ്റ്റ് ടീമിന് ശക്തമായ മറുപടി നല്കി ഹനാന്. സോഷ്യല്‍ മീഡിയയിലൂടെ മനുഷ്യ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ഹനാന് മലയാള സിനിമയിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്ന ഹനാന് കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
സമൂഹത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നത് സ്ത്രീകള്‍ മാത്രമല്ലെന്നും, താന്‍ ഒരു പെണ്‍കുട്ടിയായത് കൊണ്ടല്ല എനിക്ക് എതിരെ ആക്രമണം ഉണ്ടാകുന്നതെന്നും ഹനാന് പറയുന്നു, മറിച്ച് ആണ്‍കുട്ടിക്കും ഇത് പോലെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം, സ്ത്രീകള്‍ക്ക് പ്രത്യേകമായ കണ്സിഡറേഷന് ഒന്നും ആവശ്യമില്ല, എല്ലാവരെയും ഒരേ പോലെ കാണണം അത് സ്ത്രീയാലും, പുരുഷനായാലും, ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ ഹനാന് വ്യക്തമാക്കി.
Post Your Comments