BollywoodGeneralLatest News

ആരാധകരുടെ ഇഷ്ടതാരം, വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്നെങ്കിലും ഈ നടി പരാജയപ്പെടാന്‍ കാരണം

ഒരുകാലത്ത് ആരാധകരെ ചൂടുപിടിപ്പിച്ചിരുന്ന താര സുന്ദരിയായിരുന്നു തനുശ്രീ ദത്ത. ആഷിക് ബനായ ആപ്നേ എന്ന ഇമ്രാൻ ഹാഷ്മി ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ തനുശ്രീയെ കഴിഞ്ഞ എട്ടുവര്‍ഷമായി സിനിമാ ലോകത്ത് കാണാനില്ല. വെള്ളിത്തിരയിലെ ഈ മാസ്മരിക സൗന്ദര്യം അഭിനയ ലോകത്ത് നിന്നും പിന്‍വാങ്ങിയതിനു കാരണം എന്താണെന്ന് ആരാധകര്‍ ചോദിക്കുന്നു. ആദ്യ ചിത്രം വന്‍ വിജയമായെങ്കിലും പിന്നീട് വന്ന തുടർ പരാജയങ്ങളാണ് നടി അഭിനയജീവിതത്തോട് വിടപറഞ്ഞത്. 2010ലാണ് അവസാനമായി തനുശ്രീയെ ആരാധകര്‍ സ്‌ക്രീനില്‍ കണ്ടത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി തനുശ്രീ അമേരിക്കയിലാണ് താമസിക്കുന്നത്. നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവധി ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയ നടിയെ കണ്ട അമ്പരപ്പിലാണ് ആരാധകര്‍. കണ്ടാൽ പെട്ടന്ന് തിരിച്ചറിയാൻ പോലും സാധിക്കിക്കാത്ത വിധം താരം മാറിക്കഴിഞ്ഞു. ‘കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് തിരിച്ചുവരവിന്റെ ലക്ഷ്യം. രണ്ടുവർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിയതിനാൽ പലതും പുതിയ കാര്യങ്ങളായാണ് അനുഭവിക്കാൻ കഴിയുന്നത്. കാണുന്നതെല്ലാം പുതിയ ആളുകൾ. എന്നാൽ അൽപം ചൂടുകൂടുതലാണ് ഇവിടെ. സാഹചര്യങ്ങളോട് ഇഴുകി ചേരണം. എന്റെ ഭാവിയുടെ കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ല. കൂടുതലൊന്നും ചിന്തിക്കുന്നില്ല. എന്ത് സംഭവിച്ചാലും നല്ലത് സംഭവിക്കാൻ ആഗ്രഹിക്കുന്നു.’–തനുശ്രീ പറഞ്ഞു.

ആദ്യ ചിത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് താരത്തിനു ബോളിവുഡില്‍ നിന്നും ലഭിച്ചത്. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ തിരിച്ചടിയായി. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ തിരിച്ചുവരവ് നടത്താന്‍ ഒരു ശ്രമം നടത്തി. 2007ല്‍ ‘റിസ്‌ക്’, ‘ഗുഡ് ബോയ് ബാഡ് ബോയ്’, ‘റഖീബ്’, ‘ധോള്‍’, ‘സ്​പീഡ്’ എന്നിവയില്‍ അഭിനയിച്ചെങ്കിലും നായിക എന്ന രീതിയില്‍ സ്വന്തമായൊരിടം ബോളിവുഡില്‍ സൃഷ്ടിക്കാന്‍ തനുശ്രീക്കായില്ല.

shortlink

Related Articles

Post Your Comments


Back to top button