
റിലീസ് ആകും മുന്‍പേ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ഒമര്‍ ലുലു ഒരുക്കുന്ന അഡാര്‍ ലവ്. ചിത്രത്തിലെ നാല് നായികമാരില്‍ ഒരാളായ മിഷേല്‍ അമ്മയും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ഛതിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഈ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി മിഷേല്‍ ആനും അമ്മയും രംഗത്തെത്തി.
എറണാകുളം നോര്‍ത്തില്‍ വച്ച് നടി കൂട്ടബലാത്സംഗത്തിനിരയായെന്നും നടി കൊച്ചിയിലെ സ്വകാര്യ ആശുപത്രയില്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നുമുള്ള വാര്‍ത്തയില്‍ യാതൊരു സത്യമില്ലെന്നും ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്നും താരം പറയുന്നു. പുറത്തുവന്ന വാര്‍ത്തകള്‍ തങ്ങളെ മാനസികമായി വളരെയധികം തകര്‍ക്കുന്നതായിരുന്നെന്നും ഇതിന് പിന്നിലുള്ളവരെ നിയമപരമായി നേരിടുമെന്നും മിഷേലിന്റെ അമ്മ പ്രതികരിച്ചു. ഇത് ഒരു അഡാര്‍ ലൗ എന്ന ചിത്രത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റി നല്‍കുകയെന്നതാണ് ഇതുവഴി ലക്ഷമിടുന്നതെന്നും മിഷേലിന്റെ അമ്മ പറയുന്നു.
Post Your Comments