രാഷ്ട്രീയത്തോട് തനിക്ക് താല്പര്യമില്ല, പക്ഷെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന സൂപ്പര്‍ താരങ്ങളെ താന്‍ പിന്തുണയ്ക്കുമെന്നു നടി കനിഹ. രജനികാന്തിനോ, കമല്‍ഹാസനോ പിന്തുണ എന്ന് ചോദിച്ചാല്‍ നടി കനിഹയ്ക്ക് അതിനുമുണ്ട് കൃത്യമായ മറുപടി.
രജനീകാന്തിനെ മാറ്റി നിര്‍ത്തി കമല്‍ഹാസനെ പിന്തുണയ്ക്കുമെന്നായിരുന്നു കനിഹയുടെ മറുപടി, എല്ലാ കാര്യങ്ങളെക്കുറിച്ചും വളരെ ആധികാരികമായി സംസാരിക്കുന്ന ആളാണ് അദ്ദേഹം, കമല്‍ സാറിന്റെ ഓരോ അഭിമുഖം കാണുമ്പോഴും അത് മനസിലാകും. നടന്മാര് എന്ന നിലയില്‍ രണ്ടു പേരോടും ഏറെ ബഹുമാനമാണ്. എന്നാലും കമല്‍ഹാസനെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്ന് കനിഹ പറയുന്നു.
കമല്‍ഹാസനൊപ്പം തമിഴില്‍ ഒരു സിനിമ ചെയ്യുക എന്നത് തന്റെ ഡ്രീം ആണെന്നും ഒരു ടിവി അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ കനിഹ വ്യക്തമാക്കി.
Post Your Comments