സിനിമാ മേഖലയില്‍ നടിമാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. നടിമാര്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുന്നത് വലിയ ചര്‍ച്ചയാകുകയാണ്. ഇപ്പോള്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍താര ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ അനുഭവിക്കേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടി അര്‍ച്ചന പദ്മിനി.
സൂപ്പര്‍ താര ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സിനിമയിലെ പ്രൊഡക്ഷന്‍ മാനേജന്‍ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്നു താരം പറയുന്നു. അത് ചോദ്യംചെയ്തത് വലിയ പ്രശ്‌നമായി മാറുകയായിരുന്നെന്നും അര്‍ച്ചന ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
തന്റെ നിലപാട് വ്യക്തമാക്കികൊണ്ട് പരാതി പറഞ്ഞിട്ടും അയാള്‍ തുടര്‍ന്നും ആ സിനിമയുടെ ഭാഗമായി. ഇത് ഇന്ന സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണെന്നും കൊന്നിട്ടാല്‍ പോലും ആരും അറിയില്ല എന്നും പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയാതായും നടി പറയുന്നു. മാനസികമായി ആ സിനിമയുമായി സഹകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ താന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു.
അവള്‍ക്കൊപ്പം, വിരാഗം, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍, മിന്നാമിനുങ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് അര്‍ച്ചന
Post Your Comments