BollywoodCinemaNEWS

‘തോക്കെടുത്ത് ജീവിതം വെടിയാനും സഞ്ജയ്‌ ദത്ത് തീരുമാനിച്ചു’; ദുരനുഭവം നിറഞ്ഞ സൂപ്പര്‍ താരത്തിന്‍റെ പ്രണയ കഥ ഇങ്ങനെ

ജീവിതത്തില്‍ ഒട്ടേറെ പ്രത്തിസന്ധികള്‍ നേരിടേണ്ടി വന്ന സൂപ്പര്‍ താരമാണ് സഞ്ജയ്‌ ദത്ത്, ഏറെ നാള്‍ പ്രണയിച്ചിരുന്ന കാമുകി തന്നെ ഉപേക്ഷിച്ചു പോയതാണ് സഞ്ജയ്‌ ദത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവം. ബോളിവുഡ് നടി ടിന മുനീമുമായി അഗാധമായ പ്രണയത്തിലായിരുന്ന സഞ്ജയ്‌ ദത്തിനു തന്റെ പ്രണയം ദുരന്ത കഥയായി മാറിയത് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ടിനയുമായുള്ള പ്രണയമാണ് ആദ്യ സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ സഞ്ജയ്‌ ദത്തിനെ പ്രേരിപ്പിച്ചത്.

ലഹരി ഉപയോഗത്തിന്റെ പേരില്‍ ജീവിതം സ്വയം ഹോമിച്ച സഞ്ജയ്‌ ദത്തിനെ ടീന ഉപേക്ഷിക്കുകയായിരുന്നു. ടീനയുടെ തിരസ്കരണം സഞ്ജയ്‌ ദത്തിന്റെ ജീവിതത്തെ വലിയ രീതിയില്‍ ബാധിച്ചു, ടീന ജീവിതത്തില്‍ നിന്ന് അകന്നതോടെ പരിപൂര്‍ണ്ണമായി സഞ്ജയ്‌ മയക്കുമരുന്നിനു അടിമപ്പെടുകയായിരുന്നു.

ടീനയുടെ സാന്നിധ്യം നഷടപ്പെട്ടപ്പോള്‍ നടുറോഡില്‍ നിന്ന് സഞ്ജയ്‌ ദത്ത് പൊട്ടിക്കരഞ്ഞു തോക്കെടുത്ത് ജീവിതം വെടിയാനും അദ്ദേഹം തീരുമാനിച്ചു, കയ്യിലിരുന്ന തോക്ക് അപ്രതീക്ഷിതമായി പൊട്ടുകയും സംഭവത്തെ തുടര്‍ന്ന് നാട്ടുകാല്‍ ഓടിക്കൂടുകയും ചെയ്തിരുന്നു, പോലീസില്‍ വിവരം അറിയിച്ചെങ്കിലും സഞ്ജയ്‌ ദത്തിനെ പിടികൂടാന്‍ പൊലീസിനായില്ല അതിനു മുന്‍പേ സുഹൃത്തുക്കള്‍ സഞ്ജയ്‌ ദത്തിനെ അമേരിക്കയിലെത്തിച്ചു, തന്റെ പിതാവിനൊപ്പം അമേരിക്കയില്‍ ഏറെ നാള്‍ ചിലവഴിച്ച സഞ്ജയ്‌ ദത്ത് ബോളിവുഡിലേക്ക് വീണ്ടും തിരികെ എത്തി തന്റെ കഴിവ് തെളിയിച്ചു.

സഞ്ജയ്‌ ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രം അധികം വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും, രണ്‍ബീര്‍ കപൂറാണ് സഞ്ജയ്‌ ദത്തിന്റെ റോള്‍ കൈകാര്യം ചെയ്യുന്നത്. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ സത്യസന്ധമായി തുറന്നു കാട്ടുന്ന ഈ ചിത്രത്തിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button