താര പ്രണയവും വേര്‍പിരിയലും എപ്പോഴും വാര്‍ത്തയാകാറുണ്ട്. പ്രണയ പരാജയത്തിനു ശേഷം സല്‍മാനും മുന്‍ കാമുകി കത്രീനയും വീണ്ടും ഒരുമിച്ച ചിത്രമാണ് ടൈഗര്‍ സിന്ദാഹേ. ചിത്രം വലിയ വിജയമായിരുന്നു. എന്നാല്‍ വീണ്ടും ഇരുവരും ഒന്നിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നു.
സല്മാന് ഖാന് നായകനാവുന്ന എറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഭാരത്. ചിത്രത്തില്‍ പ്രിയങ്ക ചോപ്രയായിരുന്നു നായികാ സ്ഥാനത്തേയ്ക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അമേരിക്കന്‍ ഗായകന് നിക്കുമായുള്ള വിവാഹനിശ്ചയത്തെ തുടര്‍ന്ന് പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറി. ഈ അവസരത്തിലാണ് കത്രീനയ്ക്ക് നറുക്ക് വീണിരിക്കുന്നത്. പ്രിയങ്കയ്ക്ക് പകരം ചിത്രത്തില്‍ കത്രീന കൈഫ് എത്തുന്നതായി സംവിധായകന് അലി അബ്ബാസ് സഫര്‍ അറിയിച്ചു.
Post Your Comments