ഒരിക്കലും സ്ത്രീ വിരുദ്ധമായ ഡയലോഗുകള്‍ പറയുകയോ, അത്തരം സിനിമകളില്‍ അഭിനയിക്കുകയോ ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപനം നടത്തിയ സൂപ്പര്‍ താരം പൃഥ്വിരാജിനു നേരത്തെ സോഷ്യല്‍ മീഡിയയുടെ മികച്ച പിന്തുണ ലഭിച്ചിരുന്നു.
‘അനാര്‍ക്കലി’ ഉള്‍പ്പടെ പൃഥ്വിരാജിന്റെ സിനിമയില്‍ നായികയായി തിളങ്ങിയ നടി മിയ ജോര്‍ജ്ജിന് ഈ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രയമാണുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സില്‍ സംസാരിക്കുമ്പോഴായിരുന്നു പൃഥ്വിരാജിന്റെ സ്ത്രീ വിരുദ്ധ സിനിമകളോടുള്ള വിയോജിപ്പിനെ കുറിച്ച് മിയ മനസ്സ് തുറന്നത്.
‘ചില സംവിധായകര്‍ പറയുന്നത് കേട്ടിട്ടുണ്ട്, ഞാന്‍ ഒരു സോഷ്യല്‍ മെസ്സേജിനു വേണ്ടിയിട്ടല്ല സിനിമ ചെയ്യുന്നത്, വിനോദമെന്ന നിലയിലാണെന്ന്. ചിലര്‍ക്ക് സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ ചെയ്യനാണ് ഇഷ്ടം. ഓരോരുത്തരും അവരുടെ സിനിമയെ പല രീതിയിലാണ് നോക്കി കാണുന്നത്. അദ്ദേഹത്തിന് ആ രീതിയില്‍ തെരഞ്ഞെടുക്കാനുള്ളത്രയും അവസരങ്ങള്‍ വരുന്നുണ്ടാകും, അല്ലെങ്കില്‍ അദ്ദേഹത്തിന് അങ്ങനെ പറയാനുള്ള ഒരു വോയിസ് ഉണ്ടാകും, ഞാന്‍ അങ്ങനെ ചെയ്യില്ല, ഇങ്ങനെ ചെയ്യും, എന്നൊക്കെ അങ്ങനെ ഉരിതിരിഞ്ഞു വരുന്ന കാര്യങ്ങളായിരിക്കും ഇതൊക്കെ.’- അഭിമുഖത്തിനിടെ മിയ വ്യക്തമാക്കുന്നു
Post Your Comments