
മുന്‍ ഭാര്യ സൂസനെ ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹം ചെയ്യുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഇപ്പോള്‍ വളരെ അടുപ്പത്തിലാണ്, മകന്റെ എല്ലാ കാര്യത്തിലും ഹൃത്വിക്കും സൂസനും ഒന്നിച്ച് കൂടാറുമുണ്ട്, അതിനിടെയാണ് സൂസന്‍ വീണ്ടും ഹൃത്വിക്കിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്, എന്നാല്‍ ഇതില്‍ സത്യമില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ നായകന്‍റെ അടുത്ത വൃത്തങ്ങള്‍. കുട്ടികളുടെ സന്തോഷമാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും വിവാഹ വാര്‍ത്ത കള്ള പ്രചാരണമാണെന്നും ഇവര്‍ പറയുന്നു. 2013ലാണ് ഹൃത്വിക് റോഷന്‍ വിവാഹ മോചനം നേടിയത്.
Post Your Comments