BollywoodCinemaLatest NewsMovie Gossips

പുനര്‍ വിവാഹത്തിനൊരുങ്ങി സൂപ്പര്‍താരം?

ആരാധകരുടെ പ്രിയ താരമായ നടന്‍ ഹൃത്വിക് റോഷന്‍ പുനര്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യ ഭാര്യ സൂസന്‍ ഖാന്‍ തന്നെയാണ് വധുവെന്നും സൂചന. 2013ലാണ് ഹൃത്വിക് റോഷന്‍ വിവാഹ മോചനം നേടിയത്. എന്നാല്‍ മക്കളുടെ സന്തോഷത്തിനായി ഇരുവരും അവധി ദിനങ്ങള്‍ ഒന്നിച്ചു ആഘോഷിക്കാന്‍ ഒത്തുകൂടാറുണ്ട്.

മക്കളോടൊന്നിച്ചുള്ള ഇരുവരുടെയും ആഘോഷ ചിത്രം സമൂഹ മാധ്യമങ്ങളില്‍ എന്നും ചര്ച്ചയാകാറുണ്ട്. സൂസനും ഹൃത്വിക്കും ഒന്നിക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. ‘മക്കള്‍ക്ക് ഏറ്റവും മികച്ചത് കൊടുക്കാനാണ് സൂസനും ഹൃത്വികും ആഗ്രഹിക്കുന്നത്. കുട്ടികളുടെ കൂടെ ആയിരിക്കാന്‍ അതിനാല്‍ ഇരുവരും ശ്രമിക്കുന്നുണ്ട്. വളരെ ശക്തരായ സ്വതന്ത്ര വ്യക്തികളാണ് ഇരുവരും. രണ്ടുപേര്‍ക്കും പരസ്പരം നന്നായി അറിയാം. അതുകൊണ്ട് തന്നെ ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടായാല്‍ ഇരുവര്‍ക്കും പരസ്പരം പറയാന്‍ മടിയുണ്ടാവില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button