
തെലുങ്ക് താരം ലോറന്‍സ് ഹോട്ടല്‍ റൂമില്‍വെച്ച് ലൈംഗിമായി തന്നെ ഉപയോഗിച്ചെന്നു പരാതി പറഞ്ഞ ശ്രീ റെഡ്ഡിക്ക് മറുപടിയുമായി ലോറന്‍സ് രംഗത്ത്. ക്ഷോഭിക്കുന്ന മറുപടിയാണ് ലോറന്സില് നിന്ന് പ്രതീക്ഷിച്ചതെങ്കിലും വളരെ ശാന്തനായിട്ടാണ് താരം ഇതിനോട് പ്രതികരിച്ചത്. ശ്രീ റെഡ്ഡിയോട് തനിക്ക് സഹതാപം തോന്നുന്നുവെന്നും തന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും ലോറന്‍സ് പറയുന്നു. ഇത്തരം സത്യമല്ലാത്ത ആരോപണത്തോട് പ്രതികരിക്കാന്‍ താല്പര്യമില്ലായിരുന്നുവെന്നും ഒരു മാധ്യമ പ്രവര്ത്തകന് നിരന്തരം വിളിച്ച് പ്രതികരണം അറിയിക്കണമെന്ന് പറഞ്ഞത് കൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചതെന്നും ലോറന്‍സ് വ്യക്തമാക്കി.
Post Your Comments