CinemaGeneralMollywoodNEWS

മദ്യത്തിന് പകരം പെപ്സി കുടിച്ച് മടുത്തു; ചിത്രീകരണനുഭവം പങ്കുവെച്ച് ദിലീഷ് പോത്തന്‍

മലയാള സിനിമയിലെ ഏറ്റവും പ്രഗല്‍ഭരായ യുവ സംവിധായകരില്‍ പ്രമുഖനാണ് ദിലീഷ് പോത്തന്‍. നടനെന്ന നിലയിലും ദിലീഷ് മോളിവുഡില്‍ ജനപ്രീതി നേടിക്കഴിഞ്ഞു. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട്&പെപ്പര്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് ദിലീഷ് പോത്തന്‍ അഭിനയ രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീടു നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ദിലീഷ് രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിനു സമ്മാനിച്ചത്.

ദിലീഷിന്റെ അഭിനയ ജീവിതത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വേഷങ്ങളില്‍ ഒന്നായിരുന്നു ‘അഞ്ച് സുന്ദരികള്‍’ എന്ന ചിത്രത്തിലെ സെക്യൂരിറ്റി വേഷം, അഞ്ചു സുന്ദരികളിലെ ‘കുള്ളന്റെ ഭാര്യ’ എന്ന പാര്‍ട്ടിലാണ് ദിലീഷ് സെക്യൂരിറ്റി കഥാപാത്രം വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ചത്. 
അമല്‍ നീരദ് ആയിരുന്നു കുള്ളന്റെ ഭാര്യ സംവിധാനം ചെയ്തത്, സിനിമയില്‍ മദ്യപിച്ചു കൊണ്ട് ഡയലോഗ് പറയുന്ന ഒരു രംഗത്തെക്കുറിച്ച് ദിലീഷ് വളരെ രസകരമായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ്.

മദ്യം ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് ദുല്‍ഖറിനോട് ഡയലോഗ് പറയുന്ന രംഗം റിഹേഴ്സല്‍ എടുത്തപ്പോള്‍ വളരെ പെര്‍ഫെക്റ്റ് ആയിരുന്നെന്നും എന്നാല്‍ ടേക്ക് എടുത്തപ്പോള്‍ റിഹേഴ്സലില്‍ ചെയ്തത് പോലെ കൃത്യമായില്ലെന്നും ദിലീഷ് പോത്തന്‍ പറയുന്നു. മദ്യത്തിനു പകരം പെപ്സി കുടിച്ചു കൊണ്ടായിരുന്നു അഭിനയം. എത്ര ടേക്ക് എടുത്തിട്ടും ഓക്കേ ആകാത്തതിനാല്‍ അവസാനം താന്‍ പെപ്സി കുടിച്ചു മടുത്തെന്നും ദിലീഷ് ചിരിയോടെ പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button