പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന നടിയാണ് അദിതി റാവു. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൌച്ചിനു ഇരയാണെന്ന് താരത്തിന്റെ വെളിപ്പെടുത്തല്‍. കാട്രു വെളിയിതൈ, പദ്മാവത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി കാസ്റ്റിങ് കൗച്ചിനെ എതിർത്തതിനെ തുർന്ന് എട്ടുമാസത്തോളം സിനിമ ഇല്ലാത്ത അവസ്ഥ ഉണ്ടായെന്നും തുറന്നു പറയുന്നു.
സിനിമയും അവസരങ്ങളും നഷ്ടപ്പെട്ട സാഹചര്യത്തിൽ തളർന്നുപോയെന്നും എന്നാൽ അതിൽ നിന്നും ഇപ്പോള്‍ തനിക്ക് കരകയറാന്‍ കഴിഞ്ഞുവെന്നും ഒരു അഭിമുഖത്തിൽ താരം പറയുന്നു. ‘എന്റെ സിനിമ നഷ്ടപ്പെട്ടു, ഒരുപാട് കരഞ്ഞു. എനിക്ക് അതിൽ പശ്ചാത്തപമില്ല. പക്ഷേ ഞാൻ കരഞ്ഞതും അസ്വസ്ഥയായതും സിനിമ പോയതുകൊണ്ടല്ല. കാസ്റ്റിങ് കൗച്ച് എന്നത് സത്യമാണെന്നും പെൺകുട്ടികളെ ഇങ്ങനെയാണ് സമീപിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലുമാണ്. എന്റെ മുഖത്ത് നോക്കി അങ്ങനെ ചോദിക്കാൻ വരെ അവർ ധൈര്യപ്പെട്ടു. ആ സംഭവം കഴിഞ്ഞ് പിന്നീട് എട്ടുമാസത്തോളം എനിക്ക് ഒരു സിനിമയും ലഭിച്ചില്ല. പക്ഷേ ആ തീരുമാനം എന്നെ കൂടുതൽ മാനസികമായി ബലം നൽകി.’
സ്വയം തീരുമാനമെടുക്കാൻ കഴിവുള്ളവരാകണം സ്ത്രീകളെന്നും ഇൻഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ഇത്തരം കെണികള്‍ തിരിച്ചറിയണം എന്നും താരം കൂട്ടിചേര്‍ത്തു. ഇങ്ങനെ ചെയ്താലേ സിനിമ കിട്ടൂ എന്ന ഭയമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ കഴിവിൽ സ്വയം വിശ്വാസമുണ്ടെങ്കിൽ. നല്ല സിനിമകൾ തേടിയെത്തും. അദിതി പറഞ്ഞു,
Post Your Comments