തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഭൂരിഭാഗം നടിമാരും ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതില്‍ നിന്നൊക്കെ മാറി നില്‍ക്കുന്ന ചില നായിക നടിമാരുണ്ട്, അന്യഭാഷ സിനിമകളില്‍ അഭിനയിച്ചിട്ടും നടി മിയ ജോര്‍ജ്ജിനെ കുട്ടിയുടുപ്പിട്ടു സക്രീനില്‍ കണ്ടിട്ടില്ല,
ഗ്ലാമറസ് റോളുകള്‍ സ്വീകരിക്കാത്തതിനെക്കുറിച്ച് മിയ പറയുന്നതിങ്ങനെ
‘നമ്മള്‍ക്ക് കംഫര്‍ട്ടായിരിക്കുന്ന കാര്യങ്ങള്‍ ചെയ്തു പോകുക എന്നതാണ് എന്റെ രീതി. ചെറിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ എനിക്കതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടാണ്, അത് കൊണ്ട് തന്നെ ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല’, അടുത്തിടെ ഒരു ടിവി ടോക് ഷോയിലാണ് മിയ സെക്സിയായ അഭിനയം താല്‍പര്യമില്ലെന്ന് പങ്കുവെച്ചത്.
അനൂപ് മേനോന്‍ നായകനായ ‘മെഴുതിരി അത്താഴങ്ങള്‍’ എന്ന സിനിമയാണ് മിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ തീവ്രമായ പ്രണയ കഥ പങ്കുവെയ്ക്കുന്ന ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
Post Your Comments