കിന്നാരത്തുമ്പികള്‍ക്ക് പ്രായം പതിനെട്ട്!!

സൂപ്പര്‍ താരങ്ങള്‍ പോലും പരാജയപ്പെട്ട ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെത്തന്നെ താങ്ങി നിര്‍ത്തിയ നടിയാണ് ഷക്കീല. എ പടങ്ങള്‍ എന്നു പറഞ്ഞ് പുച്ഛിച്ചു തള്ളുന്ന ചിത്രങ്ങളിലൂടെ മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ച ഈ നടിയുടെ കിന്നാരത്തുമ്പികള്‍ എന്ന ചിത്രം ഇറങ്ങിയിട്ട് പതിനെട്ടു വര്‍ഷങ്ങള്‍.

1986 മുതല്‍ അഭിനയജീവിതമാരംഭിച്ച ഷക്കീലയുടെ ആദ്യ ചിത്രം ഒറിയന്‍ഭാഷയിലെ മുസുഗുലോ ഗുദ്ദുലതാ രാജയാണ്. തുടര്‍ന്ന് മലയാളം, തമിഴ്, ഹിന്ദി , ബോജ്പുരി, തെലുങ്ക് ഭാഷകളിലായി ധാരാളം ചിത്രങ്ങളില്‍ ഗ്ലാമര്‍നടിയായിയായും, മുന്‍നിര ചിത്രങ്ങളില്‍ ചെറുവേഷങ്ങളിലും തിളങ്ങിയെങ്കിലും വലിയ താരമൂല്യവും ആരാധകപിന്‍തുണയും സ്വന്തമാക്കിയത് രണ്ടായിരത്തില്‍ റിലീസ് ചെയ്ത കിന്നാരത്തുമ്പികള്‍ എന്ന വിജയ ചിത്രത്തോടെയാണ്.

READ ALSO:അതീവ ഗ്ലാമറില്‍ ‘ഷക്കീല’; ബിക്കിനി ചിത്രം വൈറല്‍

2000 മാര്‍ച്ച് പത്തിനാണ് കിന്നാരത്തുമ്പി റിലീസ് ചെയ്തത്. ആര്‍.ജെ പ്രസാദ് തിരക്കഥയെഴുതിയ ചിത്രത്തില്‍ കൗമാരക്കാരനും, യുവതിയും തമ്മിലുള്ള പ്രണയത്തിന്റെയും ലൈംഗികതയുടെയും കഥയായിരുന്നു പറഞ്ഞിരുന്നത്. അഭയ് ദേവ് നായകനായ ചിത്രത്തില്‍ സഞ്ജു, ഹേമ, സലിം കുമാര്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായത്. എ. സലിം നിര്‍മ്മിച്ച ഈ ചിത്രം നാല് കോടിയില്‍ അധികം കളക്ഷന്‍ നേടി. കുളിര്‍ക്കാറ്റ്, ക്യാപ്റ്റന്‍, രാക്കിളികള്‍, തങ്കത്തോണി, കാതര, മഞ്ഞുകാലപ്പക്ഷി, നീലത്തടാകത്തിലെ നിഴല്‍ പക്ഷികള്‍ എന്നീ സോഫ്റ്റ് പോണ്‍ സിനിമകളില്‍ കിന്നാരത്തുമ്പികള്‍ക്ക് മുന്‍പ് ഷക്കീല നായികയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബി ഗ്രേഡ് പടങ്ങളിലെ അഭിനയം അവസാനിപ്പിച്ച ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ്. ബോളിവുഡ് താര സുന്ദരി റിച്ചയാണ് ഷക്കീലയാകുന്നത്. കന്നഡ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് ഒരുക്കുന്ന ചിത്രത്തില്‍ ബി ഗ്രേഡ് പടങ്ങളില്‍ അഭിനയിച്ചു എന്ന കുറ്റത്തിന് സ്വന്തം വീട്ടുകാര്‍ പോലും തന്നെ അകറ്റി നിര്‍ത്തിയ ഷക്കീലയുടെ ജീവിത കഥ തുറന്നു പറയുന്നു. ചിത്രത്തിന് ഇത് വരെയും പേരിട്ടിട്ടില്ല.

READ ALSO: മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമ കാണാന്‍ ക്യൂ നിന്നു ; ഒടുവില്‍ ഷക്കീല സിനിമയ്ക്ക് ടിക്കറ്റ് എടുത്തു!

Share
Leave a Comment