ഷൂട്ടിംഗ് തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ചിത്രത്തില്‍ നിന്നും പിന്മാറിയ നടിയ്ക്കെതിരെ വിമര്‍ശനവുമായി നിര്‍മ്മാതാവ് രംഗത്ത്. വിവാഹ നിശ്ചയത്തിന്റെ പേരില്‍ സല്മാന് ഖാന് ചിത്രത്തില്‍ നിന്നും പ്രിയങ്ക പിന്മാറിയതാണ് ഇപ്പോള്‍ വാര്‍ത്ത. പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന് നിക് ജോനാസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. സല്മാന് നായകനായി എത്തുന്ന ഭാരതിന്റെ സംവിധായകന് അലി അബ്ബാസ് സഫര്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ ചിത്രത്തില്‍ നിന്നുള്ള പ്രിയങ്കയുടെ പിന്മാറ്റം അറിയിച്ചു.
വിവാഹനിശ്ചയം കാരണം ഭാരതില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രിയങ്ക തങ്ങളോട് പറഞ്ഞത് രണ്ടുദിവസം മുന്‍പാണെന്നും വളരെ ആകസ്മികമായി അറിയിച്ച തീരുമാനമായിരുന്നു ഇതെന്നും താരത്തിന്റേത് അണ്‍പ്രൊഫഷണല്‍ സമീപനമാണെന്നുമാണ് നിര്‍മ്മാതാവ് നിഖില്‍ കുറ്റപ്പെടുത്തുന്നു.
പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹനിശ്ചയം കഴിഞ്ഞയാഴ്ച ലണ്ടനില്‍ വച്ച് നടന്നെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.
Post Your Comments