
സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് താനും ഇരയാണെന്ന് ബാലതാരം മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധക പ്രീതി നേടിയ താരമാണ് മീനാക്ഷി. എന്നാല്‍ മീനാക്ഷിയുടെപേരില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി അതില്‍ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ ചിത്രങ്ങളും അശ്ലീല കമന്റുകളും നിറയ്ക്കുകയാണ് സൈബര്‍ ആക്രമണകാരികള്‍. ഇത് തന്നെ വളരെയധികം സങ്കടപ്പെടുത്തുന്ന ഒന്നാണെന്നും മീനാക്ഷി പറയുന്നു.
ബേബി അനഘ, ബേബി എസ്തര്‍, ബേബി നയന്‍താര തുടങ്ങി സിനിമയില്‍ പ്രശസ്തരായ ഒട്ടുമിക്ക ബാലതാരങ്ങളുടെയും പേരുകളില്‍ ഇത്തരം വ്യാജ പ്രൊഫൈലുകള്‍ നിരവധിയാണ്. മീനാക്ഷിയുടെ അച്ഛന്‍ അനൂപ് മകളുടെ ഈ ഫേക്ക് പേജിനെക്കുറിച്ച് കോട്ടയം അയര്‍ക്കുന്നം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ടും പേജ് ഡിലീറ്റ് ചെയ്യാന്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ തയ്യാറായില്ല. കൂടാതെ ബാലതാരങ്ങളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളും സജീവമാണ്. ഇവയുടെ പിന്നില്‍ കുട്ടികളെ വില്‍ക്കുന്ന തരത്തിലുള്ള നടപടികളാണ് നടക്കുന്നത്. ശരിക്കും ഒരു സെക്‌സ് റാക്കറ്റ് തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്.
Post Your Comments