കമലിന്റെ സിനിമാ ലൊക്കേഷനുകള്‍ നിരവധി താരപ്രണയങ്ങളുടെ മനോഹര ഇടമായിരുന്നു. ജയറാം-പാര്‍വതി, ദിലീപ്-മഞ്ജു വാര്യര്‍, ബിജു മേനോന്- സംയുക്ത വര്‍മ്മ അങ്ങനെ നിരവധി താരങ്ങള്‍ കമലിന്റെ സിനിമാ ലോക്കേഷനുകളില്‍ പരസ്പരം ആരുമറിയാതെ സ്നേഹം കൈമാറിയിരുന്നു.
തന്റെ സിനിമകളിലെ കഥാപാത്രങ്ങളുടെ സ്വാധീനം അവരുടെ സ്നേഹ ബന്ധത്തിന് കൂടുതല്‍ ശക്തി നല്‍കിയെന്ന് കമല്‍ ഓര്‍മ്മിക്കുന്നു. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന സിനിമയിലെ പ്രണയം ജയറാമിനെയും പാര്‍വതിയേയും സ്വാധീനിച്ചിട്ടുണ്ട്, ‘ശുഭയാത്ര’ എന്ന സിനിമയിലെത്തിയപ്പോള്‍ അവരുടെ പ്രണയ ബന്ധം കൂടുതല്‍ ദൃഡമായി, സെറ്റിലെ പലരും അവരുടെ പ്രണയബന്ധം അറിഞ്ഞിട്ടും ജയറാമിന്റെയും പാര്‍വതിയുടെ പ്രണയബന്ധം ഏറെ വൈകിയാണ് താന്‍ അറിഞ്ഞതെന്ന് കമല്‍ പറയുന്നു.
എന്നാല്‍ ബിജുമേനോന്- സംയുക്ത പ്രണയം ‘മേഘമല്‍ഹാര്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് തന്നെ തനിക്ക് ബോധ്യപ്പെട്ടതായി കമല്‍ വ്യക്തമാക്കുന്നു. ‘മഴ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് ബിജുവിന് സംയുക്തയോട് ഇഷ്ടം തോന്നുന്നത്, മേഘമല്‍ഹാറിന്റെ ചിത്രീകരണ സമയത്ത് ബിജുവിന്റെ ചില നോട്ടങ്ങളിലൂടെ താന്‍ അത് മനസിലാക്കിയെന്നും കമല്‍ പങ്കുവെയ്ക്കുന്നു.
‘സല്ലാപം’ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ‘ഈ പുഴയും കടന്ന്’ എന്ന കമല്‍ ചിത്രലഭിനയിക്കുമ്പോഴാണ് ദിലീപ് – മഞ്ജു വാര്യര്‍ പ്രണയം സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്, പക്ഷെ ദിലീപ് – മഞ്ജു വാര്യര്‍ പ്രണയം ഏറ്റവും അവസാനം അറിഞ്ഞത് താനാണെന്നു ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ കമല്‍ തുറന്നു പറഞ്ഞു.
Post Your Comments