ഹിന്ദി, തമിഴ് ഭാഷകളിലായി ശ്രദ്ധിക്കപ്പെട്ട ബിഗ് ബോസ് ഷോ ഇപ്പോള്‍ മലയാളത്തിലും ആരാധക പ്രീതി നേടുകയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയില്‍ പതിനാറു മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഓരോ ആഴ്ചയിലും നടക്കുന്ന എലിമിനേഷനിലൂടെ ഒരു മത്സരാര്‍ത്ഥി പുറത്താകുമ്പോള്‍ ഇത്തവണ ഒരാള്‍ കൂടി ബിഗ് ബോസിലെയ്ക്ക് എത്തുന്നതായി സൂചന.
ഇത്തവണത്തെ എലിമിനേഷന് എപ്പിസോഡില്‍ പുതിയൊരാള് കൂടി ബിഗ് ഹൗസില്‍ എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മമ്മൂട്ടി ചിത്രമായ പേരന്പില് നായികയായി അഭിനയിച്ച അഞ്ജലി അമീര്‍ പരിപാടിയിലേക്കെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments