CinemaLatest NewsMollywoodMovie Gossips

തന്നെ കൈക്കൂലിക്കാരിയാക്കിയതിനു പിന്നില്‍ മണിയന്‍ പിള്ള രാജു; മല്ലിക

തന്നെ മണിയന്‍ പിള്ള രാജു കൈക്കൂലിക്കാരിയാക്കിയതായി നടി മല്ലിക സുകുമാരന്‍. സ്കൂള്‍ കാലഘട്ടത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോഴാണ്‌ മല്ലിക അത് വെളിപ്പെടുത്തുന്നത്. മോഡല്‍ സ്കൂളില്‍ നഴ്സറി മുതൽ നാലു വരെ മണിയന്‍ പിള്ള രാജുവുമായി ഒരുമിച്ചു പഠിച്ച കാലത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…

”ഞങ്ങളുടെ കാലത്തു മോഡൽ സ്കൂളിൽ നഴ്സറി മുതൽ നാലു വരെ പെൺകുട്ടികൾക്കും പഠിക്കാമായിരുന്നു. പിന്നീടാണ് അത് ആൺകുട്ടികളുടെ സ്കൂളായത്. മോഡൽ സ്കൂളിൽ പഠിക്കുമ്പോൾ സ്ഥിരമായി മോണിറ്റർ ഞാനാണ്. സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതുകയാണു പ്രധാന പണി. ബഹളമുണ്ടാക്കുന്ന ആൺപിള്ളേരുടെ പേര് എഴുതി കൊടുത്താൽ സാർ വരുമ്പോൾ നല്ല അടി കൊടുക്കും. അന്നു സ്ഥിരമായി ആ പട്ടികയിൽ ഉണ്ടായിരുന്ന പേരാണു സുധീർകുമാറിന്റേത്. സുധീർ എന്നാല്‍ മണിയൻപിള്ള രാജു. എല്ലാ ദിവസവും ബഹളം വയ്ക്കുന്നവരുടെ ലിസ്റ്റിൽ രാജുവിന്റെ പേരും ഉണ്ടാകും.‘‘എന്താടാ എന്നും നിന്റെ പേര് ഇതിലുണ്ടല്ലോ…..’’എന്നു സാർ ചോദിച്ചപ്പോഴാണു മണിയൻ പിള്ളയിലെ സൂത്രശാലി ഉണർന്നത്.

എല്ലാവരും മല്ലികയ്ക്കു കളർപെൻസിലും ചോക്കും മിഠായിയും കൊടുക്കുമെന്നും തനിക്ക് അതൊന്നും കൊടുക്കാൻ കാശില്ലാത്തതിനാൽ പേരു സ്ഥിരമായി എഴുതുന്നുവെന്നുമായിരുന്നു രാജുവിന്റെ ആരോപണം. അങ്ങനെ ആ പ്രായത്തിൽ മണിയൻപിള്ള എന്നെ കൈക്കൂലിക്കാരിയാക്കി. ഒന്നു മുതൽ നാലു വരെ ഞങ്ങൾ ഒരേ ക്ലാസിലാണു പഠിച്ചത്. മോഹൻലാലിന്റെ ചേട്ടൻ പ്യാരിലാലും ഞങ്ങളുടെ സഹപാഠിയായിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button