Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaLatest NewsMovie Gossips

കുടുംബ സമേതം സ്ത്രീകള്‍ക്ക് കാണാന്‍ കൊള്ളാത്ത ചിത്രം; വിമര്‍ശനവുമായി നടി റായ് ലക്ഷ്മി

സൂപ്പര്‍ താരഞ്ഞളുടെ നായികയായി തെന്നിന്ത്യ കീഴടക്കിയ നടിയാണ് റായ് ലക്ഷ്മി. തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് റായ് ലക്ഷ്മി ബോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നത്. എന്നാല്‍ അത് വലിയ വിജയം ആണെന്ന് പറയാന്‍ കഴിയില്ല. ദീപക്ക് ശിവ്ദസനി സംവിധാനം ചെയ്ത ജൂലി 2 എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയ താരത്തിനു തിരിച്ചടിയായത് ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗ് ആയിരുന്നു. ഗ്ലാമറിന് പ്രാധാന്യം നല്‍കിയുളള ഒരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ നടി അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് ഒരുക്കിയതെങ്കിലും ചൂടന്‍ ചിത്രമെന്ന പ്രചരണം ചിത്രത്തിന്‍റെ പരാജയത്തിനു കാരണമായി.

മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ സാധിക്കാതെ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായ ചിത്രത്തിനെതിരെ നായിക തന്നെ രംഗത്തെത്തി. തെറ്റായ മാര്‍ക്കറ്റിംഗ് കാരണമാണ് ജൂലി 2 പരാജയപ്പെട്ടതെന്ന് റായ് ലക്ഷ്മി പറയുന്നു. വലിയ രീതിയില്‍ ജനശ്രദ്ധയാകര്‍ഷിക്കാനാണ് മാര്‍ക്കറ്റിംഗ് ടീം ശ്രമിച്ചതെങ്കിലും അത് കാര്യമായി വിജയിച്ചില്ല. സ്ത്രീകള്‍ സിനിമ കാണണമെന്ന് തന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ പരന്നത് സിനിമയുടെ വിജയത്തെ കാര്യമായി ബാധിച്ചു. എന്നാല്‍ തനിക്കതില്‍ ഇപ്പോള്‍ നിരാശയില്ലെന്നും ബോളിവുഡില്‍ നിന്നും കുടുതല് ഓഫറുകള്‍ വരുന്നുണ്ടെന്നും റായ് ലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button