മലയാള സിനിമയിലെ പുതിയ വനിതാസംഘടനയെക്കുറിച്ച് തുറന്നു പറയുകയാണ് നടി മിയ. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വനിതാ സംഘടനയെക്കുറിച്ചുള്ള അഭിപ്രായം താരം തുറന്നു പറയുന്നത്. പുതിയ സംഘടനയെക്കുറിച്ചു തനിക്ക് ഒന്നും പറയാനില്ലെന്ന് പറഞ്ഞ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ” നാലു വർഷമായി ഞാൻ അമ്മ സംഘടനയിലെ അംഗമാണ്. വിശുദ്ധൻ ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അംഗത്വമെടുക്കുന്നത്. സംഘടനയിലെ നിയമങ്ങൾക്കനുസരിച്ചു തന്നെയാണ് അതിൽ അംഗമായത്.
മറ്റുള്ള സംഘടനകളുടെ ഫോർമാറ്റ് എനിക്ക് അറിയില്ല. മോശം കാര്യത്തിനായോ കുഴപ്പമുണ്ടാക്കാനോ അല്ലല്ലോ ആരും എന്തെങ്കിലും തുടങ്ങുന്നത്. എന്തെങ്കിലും നന്മ ഉണ്ടാകാൻ തന്നെയാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യമാണെങ്കിൽ അതങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ.’
ഒരു പോയറ്റിക് ലവ് സ്റ്റോറിയായ എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രമാണ് മിയയുടെ പുതിയ റിലീസ്. അനൂപ് മേനോനാണ് നായകന്‍.
Post Your Comments