CinemaGeneralMollywoodNEWS

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സ്ക്രീന്‍ ടെസ്റ്റ്‌’; പോസ്റ്റ്‌ ഓഫീസിലെ ചില്ലറ പ്രശ്നത്തില്‍ മോഹന്‍ലാല്‍ ചെയ്തത്!

 
 
‘തിരനോട്ടം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗ പ്രവേശം ചെയ്തതെങ്കിലും മോഹന്‍ലാലിന് ജനപ്രീതി ലഭിക്കുന്നത് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്.
 
സിനിമയുടെ സ്ക്രീന്‍ ടെസ്റ്റിനായി അപേക്ഷ അയക്കേണ്ട അവസാന ദിവസമാണ് മോഹന്‍ലാല്‍ തന്റെ ഫോട്ടോയുമായി പോസ്റ്റോഫീസില്‍ എത്തുന്നത്, കളറും ബ്ലാക്ക്&വൈറ്റും ഉള്‍പ്പടെയുള്ള തന്റെ കൈയ്യിലിരിക്കുന്ന ഫോട്ടോകളില്‍ തീരെ തൃപ്തനാവാതെയാണ് മോഹന്‍ലാല്‍ പോസ്റ്റ്‌ ഓഫീസില്‍ എത്തിയത്. അപേക്ഷയില്‍ ഒട്ടിക്കാനായി സ്റ്റാപ് വാങ്ങാന്‍ നിന്നപ്പോള്‍ പോയി ചില്ലറ വാങ്ങിക്കൊണ്ടു വരാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതോടെ മോഹന്‍ലാലിന് അത് അത്ര രസിച്ചില്ല. തന്റെ ഫോട്ടോ കണ്ടു തനിക്ക് തന്നെ ഇഷ്ടമാകാതിരുന്ന സാഹചര്യത്തിലും പോസ്റ്റ്‌ ഓഫീസിലെ സ്റ്റാഫിന്റെ ഇടപെടലിലും മോഹന്‍ലാല്‍ നിരാശനായാതോടെ ഫോട്ടോ അയക്കേണ്ട എന്ന തീരുമാനവുമായി മോഹന്‍ലാല്‍ തിരികെ പോരുകയായിരുന്നു, ഒടുവില്‍ മോഹന്‍ലാലിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ സുരേഷ് കുമാറാണ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലേക്കുള്ള സ്ക്രീന്‍ ടെസ്റ്റിനായി മോഹന്‍ലാലിന്റെ കളര്‍ഫുള്‍ ചിത്രങ്ങള്‍ അന്നേ ദിവസം  പോസ്റ്റ്‌ ചെയ്തത്.
 
നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സൂപ്പര്‍ ഹിറ്റാകുകയും മലയാളത്തിലെ വേറിട്ട പുതിയ വില്ലനെ പ്രേക്ഷകര്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും വലിയ നടനായ മോഹന്‍ലാലിന്‍റെ ഉദയമായിരുന്നു അന്ന് നരേന്ദ്രനായി ആസ്വാദകര്‍ കണ്ട വില്ലന്‍ വേഷം.
 
 
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയുടെ ഓഡിഷന്‍ ടെസ്റ്റില്‍ ഫാസില്‍ മോഹന്‍ലാലിനു നല്‍കിയത് നൂറില്‍ 95 മാര്‍ക്ക് ആയിരുന്നു, സംവിധായകന്‍ ജിജോ 98 മാര്‍ക്ക് നല്‍കിയപ്പോള്‍ മറ്റൊരു സംവിധായകനായ സിബി മലയില്‍ മോഹന്‍ലാലിന് നല്‍കിയത് വെറും രണ്ടു മാര്‍ക്കാണ്, രണ്ടു മാര്‍ക്ക് നല്‍കിയ അതേ സംവിധായകന്റെ സിനിമയിലൂടെയാണ് മോഹന്‍ലാല്‍ പിന്നീടു രണ്ടു ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button