താര പ്രണയവും വിവാഹവും എന്നും ചര്‍ച്ചയാണ്. ബോളിവുഡില്‍ വീണ്ടും ഒരു താര മാംഗല്യത്തിനു അരങ്ങു ഒരുങ്ങുകയാണ്. ദീപിക പദുക്കോണും ഗായകന്‍ നിക്കുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകും. ഈ സമയത്ത് നടന്‍ രണ്‍ബീറുമായുള്ള ദീപികയുടെ പ്രണയവും പ്രണയ തകര്‍ച്ചയും. പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും ബോളിവുഡിലെ നല്ല സുഹൃത്തുക്കളാണ് ദീപികയും രണ്ബീരും. എന്താണ് പ്രണയ തകര്‍ച്ചയുടെ യഥാര്‍ഥ കാര്യമെന്ന് ഇതുവരെ ആര്‍ക്കും വ്യക്തമല്ല.
ഒരു ബോളിവുഡ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദീപിക പ്രണയ തകര്‍ച്ചയെ കുറിച്ച് തുറന്നു പറയുന്നു. പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും വഞ്ചിക്കപ്പെട്ടു. ദീപികയുടെ ഈ അഭിപ്രായം വിരല്‍ ചൂണ്ടുന്നത് രണ്‍ബീറിനു നേരെയാണ്. തന്നെ സംബന്ധിച്ചടത്തോളം ലൈംഗീകതയെന്നാല്‍ ശരീരമല്ല. അത് മാനസികമായിരുന്നു. അതു കൊണ്ട് തന്നെ താന്‍ ആരോയും വഞ്ചിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. എന്നാല്‍ താന്‍ റിലേഷന്‍ ഷിപ്പില്‍ ഒരു അബദ്ധം കാണിച്ചുവെന്നും ദീപിക വെളിപ്പെടുത്തി. കൂടാതെ അയാള്‍ക്ക് വീണ്ടും ഒരു സെക്കന്‍ഡ് ചാന്‍സ് കൊടുത്തതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും അത് തന്റെ തെറ്റായ തീരുമാനമായിരുന്നെന്നും ദീപിക പറഞ്ഞു.
Post Your Comments