BollywoodCinemaGeneralIndian CinemaLatest NewsNEWS

നടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഏഴ് വര്‍ഷം തടവ്

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവിന് ഏഴു വര്ഷം തടവ് ശിക്ഷ. നടിയുടെ പരാതിയെ തുടര്‍ന്ന് ജനപ്രിയ ഹിന്ദി സീരിയലായിരുന്ന ‘വീര’യുടെ നിര്‍മ്മാതാവ് മുകേഷ് മിശ്രയ്ക്കാണ് കോടതി ഏഴ് വര്‍ഷം തടവ് വിധിച്ചത്. സീരിയല്‍ സെറ്റില്‍ വച്ച്‌ വീരയില്‍ അഭിനയിച്ചിരുന്ന നടിയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഒന്‍പത് സാക്ഷികളെയാണ് കേസിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.

2012 ഡിസംബര്‍ 12 ന് ആയിരുന്നു സംഭവം. താരങ്ങളെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ബസ് എത്തുന്ന ജോഗേശ്വരി സ്‌റ്റേഷനില്‍ എത്താന്‍ നിര്‍മ്മാതാവ് മുകേഷ് മിശ്ര തന്നോട് ആവശ്യപ്പെട്ടു. പറഞ്ഞതു പോലെ അവിടെയെത്തിയപ്പോള്‍ ബസ് ലേറ്റാകുമെന്നും ബൈക്കില്‍ സെറ്റിലേക്ക് എത്തിക്കാമെന്നും ഇയാള്‍ പറഞ്ഞു. അങ്ങനെ സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ വൃത്തിയാക്കുന്ന സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഷൂട്ടിംഗിനായി തയ്യാറാകാന്‍ പോയ തന്നെ മുകേഷ് പിന്തുടര്‍ന്നെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് നടിയുടെ പരാതി. കൂടാതെ സംഭവം പുറത്ത് പറഞ്ഞാല്‍ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഐപിസി 376,506(ii) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button