
ഒരുകാലത്ത് സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍- മോഹന്‍ലാല്‍ ടീം മലയാളികളുടെ മനസ്സില്‍ ഒരായിരം ഇഷ്ടം വിതറിയ കൂട്ടുകെട്ടായിരുന്നു, കുടുംബ ചിത്രങ്ങള്‍ ഒരുക്കിയും, നര്‍മ സിനിമകള്‍ ബിഗ് സ്ക്രീനിലെത്തിച്ചും മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ കോമ്പോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിനിമ ചെയ്ത ശേഷം നീണ്ട ഇടവേളയുടെ ഗ്യാപ്പില്‍ ഒരു സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും പിന്നീട് നിരവധി ചിത്രങ്ങള്‍ക്കായി ഒന്നിച്ചെങ്കിലും, ഇവരുടെ ടീമിലേക്ക് ശ്രീനിവാസന്‍ എന്ന രചയിതാവ് മടങ്ങി വന്നതുമില്ല.

മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് സൗഹൃദങ്ങളില്‍ നിന്ന് ശ്രീനിവാസന്‍ ഒഴിഞ്ഞു നിന്നതുമായി ബന്ധപ്പെട്ടു പല കിംവദന്തികളും പ്രചരിച്ചിരുന്നു, സൗഹൃദങ്ങളില്‍ നിന്നുള്ള ഉള്‍വലിവിനെക്കുറിച്ച് ശ്രീനിവാസന്‍ പറയുന്നതിങ്ങനെ.

‘ആരുമായും മനപൂര്‍വ്വം അങ്ങനെ ഒഴിഞ്ഞു മാറിയതല്ല,ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം അങ്ങനെ സംഭവിച്ചതാണ്. മറ്റെന്തെങ്കിലും പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ടു പോകുമ്പോള്‍ ചിലപ്പോഴെ അങ്ങനെ അകന്നു നിന്നിട്ടുണ്ട്. മലയാള സിനിമ ഒരിക്കലും അവഗണിച്ചതായി തോന്നിയിട്ടില്ല. തീവ്രമായി ആലോചിക്കുകയും, ജോലി ചെയ്യുകയും ചെയ്‌താല്‍ മാത്രമേ സജീവമായി സിനിമയില്‍ നില്‍ക്കാന്‍ സാധിക്കുകയുള്ളൂ’- ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കവേ ശ്രീനിവാസന്‍ പങ്കുവെച്ചു.
Post Your Comments