BollywoodCinemaGeneralMovie Gossips

ഇനി അഭിനയിക്കില്ലെന്ന തുറന്ന പ്രഖ്യാപനവുമായി താരപുത്രി!!

അച്ഛനമ്മമാരുടെ വഴിയെ അഭിനയ ലോകത്തേയ്ക്ക് താര പുത്രി എത്തുന്നത് സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ആരാധകരെ നിരാശരാക്കി ഇനി അഭിനയിക്കില്ലെന്ന ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത.

ആദ്യമായി അഭിനയിച്ച പരസ്യം പിൻവലിക്കപ്പെട്ടതോടെ ഇനി ക്യാമറയുടെ മുൻപിലേക്ക് ഇല്ലെന്ന തീരുമാനം ശ്വേതാ എടുത്ത്. സാമൂഹ്യമാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ പരസ്യം പിന്നീട് നിർമാതാക്കൾ പിൻവലിക്കുകയായിരുന്നു. പരസ്യത്തിൽ പിതാവ് അമിതാഭ് ബച്ചനൊപ്പമാണ് ശ്വേത അഭിനയിച്ചത്. എന്നാൽ ബാങ്കുകളെ ആക്ഷേപിക്കുന്ന രീതിയിലാണ് പരസ്യമെന്ന ആരോപണം ഉയർന്നതോടെ പരസ്യം പിൻവലിക്കപ്പെട്ടു.

ഈ പരസ്യത്തിനു മുൻപ്, കരൺ ജോഹറടക്കമുള്ള പ്രമുഖ സംവിധായകരും വലിയ നിർമാതാക്കളും സിനിമാ ഓഫറുകൾ നൽകിയിട്ടും അഭിനയ രംഗത്തേക്കില്ലെന്നായിരുന്നു ശ്വേതയുടെ തീരുമാനം. എന്നാൽ അമിതാഭ് ബച്ചനൊപ്പം പരസ്യത്തിൽ അഭിനയിക്കാനുള്ള ഓഫർ വന്നപ്പോൾ അത് നിരസിക്കാൻ തോന്നിയില്ലെന്ന് ശ്വേത പറയുന്നു. ഇനി എന്തായാലും അഭിനയ രംഗത്തേയ്ക്ക് ഇല്ലെന്ന ഉറച്ച തീരുമാനത്തിലാണ് താരം.

shortlink

Related Articles

Post Your Comments


Back to top button