അതുല്യനായ സംഗീത പ്രതിഭ ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യ ഗണത്തില്‍പ്പെട്ട സംഗീത സംവിധായകനായിരുന്നു ഔസേപ്പച്ചന്.
ഒരിക്കല്‍ ദേവരാജന്‍ മാസ്റ്റര്‍ ഒരു പ്രോഗ്രാമിനിടെ തന്നെയും അന്നത്തെ പുതിയ സംഗീത സംവിധായകരെയും വിമര്‍ശിച്ചത് ഏറെ വേദനയുണ്ടാക്കിയതായി ഔസേപ്പച്ചന് പറയുന്നു. ഇപ്പോഴത്തെ പുതിയ സംഗീത സംവിധായകര്‍ പാട്ട് മോഷ്ടിക്കുകയാണെന്നും, അങ്ങനെ മോഷ്ടിച്ച് ഗാനം ചിട്ടപ്പെടുത്തുന്നവരെ ചൂലിന് അടിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇത് അടുത്ത ദിവസം പത്രത്തില്‍ അച്ചടിച്ച് വരികയും ചെയ്തു, ഞാന്‍ സാറിന്റെ പ്രിയ ശിഷ്യനായിട്ടും തീരെ പരിചിതമല്ലാത്ത പോലെയാണ് എന്നെ പേരെടുത്ത് വിമര്‍ശിച്ചത്, അനിയത്തി പ്രാവ് എന്ന ചിത്രത്തിലെ ഗാനം സൂപ്പര്‍ ഹിറ്റായി നില്ക്കുന്ന സമയത്തായിരുന്നു ആ ചിത്രത്തിലെ ഒരു ഗാനത്തെ കുയിലിനെ തേടി എന്ന ഗാനവുമായി ദേവരാജന്‍ മാസ്റ്റര്‍ ഉപമിച്ചത്, അത് എന്നില്‍ വലിയ വേദനയുണ്ടാക്കി, അനിയത്തി പ്രാവിലെ ഗാനം കമ്പോസ് ചെയ്യുമ്പോള്‍ കുയിലിനെ തേടി എന്ന ഗാനത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ട് പോലുമില്ല.
ദേവരാജന്‍ മാസ്റ്ററെ നേരില്‍ കാണുമ്പോള്‍ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറയണമെന്നുണ്ടായിരുന്നു, സാഹചര്യം ഒത്തുവരാതിരുന്നതിനാല്‍ അതിനു സാധിച്ചതുമില്ല. ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ഔസേപ്പച്ചന് പങ്കുവെയ്ക്കുന്നു.
Tags
News
Post Your Comments